അച്ഛനോടും അമ്മയോടും ചേട്ടനോടുമൊന്നും അധികം സംസാരിക്കാറില്ല: കാരണം തുറന്നു പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ

അച്ഛന്റെ കസേരയില്‍ ഇരിക്കരുതെന്ന് ഭാര്യയോട് പോലും താന്‍ പറഞ്ഞിട്ടുണ്ട്

മലയാളത്തിലെ യുവതാര നിരയിൽ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. സംവിധായകനായും നടനായും ശ്രദ്ധ നേടിയ ധ്യാൻ നൽകുന്ന അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ അച്ഛനോടും അമ്മയോടും ചേട്ടനോടുമൊന്നും അധികം സംസാരിക്കാറില്ലെന്നു തുറന്നു പറയുകയാണ് ധ്യാന്‍. തനിക്ക് ഫോണ്‍ കോളിലൂടെ ഹായ് ഹലോ ബന്ധം പുതുക്കുന്നതിനേക്കാളും വല്ലപ്പോഴും കാണുന്നതും അത് ഓണം പോലെ ആഘോഷിക്കുന്നതിനോടുമാണ് താല്‍പര്യം എന്ന് ധ്യാന്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

read also: ഗണപതി ഭഗവാന് സിക്‌സ് പാക്ക് ഇല്ലെന്നു പരിഹാസം, നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകുമെന്ന് ഉണ്ണി മുകുന്ദൻ

‘ബഹുമാനം കാരണം അച്ഛന്‍ ഇരിക്കുന്ന കസേരയില്‍ താന്‍ ഇരിക്കുകയോ അദ്ദേഹത്തിന് മുന്നില്‍ നില്‍ക്കുകയോ ചെയ്യാറില്ല. അച്ഛന്‍ ഇരിക്കുന്ന കസേരിയില്‍ തന്റെ മകള്‍ മാത്രമാണ് ഇരിക്കുക. അച്ഛന്റെ കസേരയില്‍ ഇരിക്കരുതെന്ന് ഭാര്യയോട് പോലും താന്‍ പറഞ്ഞിട്ടുണ്ട്. ബഹുമാനം കാരണം തനിക്ക് അത്തരം ചില ദുശ്ശീലങ്ങളുണ്ടെന്നു ‘-ധ്യാന്‍ പറയുന്നു.

‘രാത്രി എത്ര വൈകിയാലും വീട്ടിലെത്തും. വീട്ടില്‍ സിനിമ ചര്‍ച്ചയില്ല. ഞായറാഴ്ച്ചകളില്‍ അച്ഛന് താന്‍ ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ട്. നാട്ടിന്‍പുറത്ത് ജീവിക്കുന്നവരാണ്. വൈകിട്ട് പണിയൊക്കെ കഴിഞ്ഞ് ടൗണിലേക്ക് പോകുന്ന, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ പോലെയാണ് താനെന്നും’ ധ്യാന്‍ പറയുന്നു. അച്ഛന്റേയും അമ്മയുടേയും വാര്‍ദ്ധക്യ കാലത്ത് അരികില്‍ ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ധ്യാന്‍ കൂട്ടിച്ചേർത്തു.

Share
Leave a Comment