CinemaLatest NewsMovie GossipsTollywood

നടി സാമന്തയും വിജയ് ദേവരകൊണ്ടയും പ്രണയത്തിൽ, ഉടൻ വിവാഹിതരാകും: ചെയ്യാർ ബാലു

സാധാരണ കുടുംബത്തിൽ നിന്ന് വന്ന് സ്വന്തം പ്രയത്നത്തിലൂടെ കരിയർ ഉണ്ടാക്കിയ നടി

യുവനടി സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്. തമിഴ് സിനിമാ നിരൂപകൻ ചെയ്യാർ ബാലുവാണ് ഇപ്പോൾ ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി ഗോസിപ്പുകളും ഇരുവരെയും കുറിച്ച് വരുന്നുണ്ട്.

ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ഇത്തരത്തിൽ പ്രചരിച്ചിരുന്നു. ഇരുവരും ഡേറ്റിംങ്ങിലാണെന്നാണ് ആരാധകരടക്കം പറഞ്ഞിരുന്നത്. രശ്മിക അടുത്തിടെ പങ്കുവച്ച ചിത്രം വിജയുടെ ടെറസിൽ നിന്നുള്ളതാണെന്നും നെറ്റിസൺസ് കണ്ടെത്തിയിരുന്നു. വിജയ് ദേവരകൊണ്ട അടുത്തിടെ ഒരു പെൺകുട്ടിയുടെ കൈപിടിച്ച് സന്തോഷവാർത്ത അറിയിക്കുമെന്ന് ഒരു സ്റ്റാറ്റസ് പങ്കിട്ടപ്പോൾ, അത് രശ്മികയാണെന്ന് ചിലർ സ്ഥിരീകരിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് വിജയ് പറഞ്ഞതും രശ്മികയെ ഓർത്താണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ അത് രശ്മികയല്ല, പകരം സാമന്തയുടേതാണെന്നാണ് ബാലു പറയുന്നത്. തന്റെ മുൻ കാമുകൻ രക്ഷിത് ഷെട്ടിയോട് പ്രതികാരം ചെയ്യാൻ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ രശ്മിക നിരന്തരം പങ്കിടുന്നു. എന്നാൽ ഇപ്പോൾ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ രശ്മികയ്ക്ക് ആഗ്രഹമില്ലെന്നും ബാലു പറഞ്ഞു. രശ്മിക ഇപ്പോൾ കരിയറിൽ ബിസിയാണ്. ഈ സാഹചര്യത്തിൽ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്ന് രശ്മികയ്ക്ക് നന്നായി അറിയാം, അതിനാൽ വെറും ചിത്രങ്ങൾ എടുക്കുന്നത് ഒഴികെ താരം പ്രണയത്തിനും വിവാഹത്തിനും തയ്യാറാകില്ല, കൂടാതെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നടിയിപ്പോൾ എന്നും വിജയ് ദേവര കൊണ്ട ഷെയർ ചെയ്ത ഫോട്ടോയിലെ കൈ സാമന്തയുടേതാണെന്നും ബാലു ഉറപ്പിച്ചു പറയുന്നു.

വളരെ സാധാരണ കുടുംബത്തിൽ നിന്ന് വന്ന് സ്വന്തം പ്രയത്നത്തിലൂടെ കരിയർ ഉണ്ടാക്കിയ നടിയാണ് സാമന്ത. തുടക്കത്തിൽ ഒരുപാട് തിരസ്കരണങ്ങൾ നേരിടേണ്ടി വന്നു താരത്തിന്. അതിന് ശേഷം നാഗ ചൈതന്യയുമായുള്ള ആഡംബര വിവാഹം അവസാനിച്ചു, വിവാഹമോചനവും നേടി. എത്ര കോടി രൂപ ജീവനാംശം നൽകാൻ അക്കിനേനിയുടെ കുടുംബം തയ്യാറായിരുന്നു, എന്നാൽ ഒരു രൂപ പോലും സാമന്ത വാങ്ങിയില്ല, ഈ തീരുമാനം, ഈ ധൈര്യം സാമന്തയ്ക്ക് നേടി കൊടുത്തത് സൂപ്പർ താര പദവിയാണെന്നും ചെയ്യാർ ബാലു പറയുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ നിരന്തരം നടീ നടൻമാരെക്കുറിച്ച് പലതും പറഞ്ഞ് രം​ഗത്തെത്തുന്ന ചെയ്യാർ ബാലുവിന്റെ വാക്കുകളോട് താരങ്ങളാരും പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button