GeneralLatest NewsMollywoodNEWSWOODs

പെണ്‍കുട്ടികള്‍ പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്: ചെമ്പൻ വിനോദ്

വണ്ടി ഇടിച്ച്‌ മരിച്ച ഒരാള്‍ എന്തിനാണ് നമ്മുടെ മുമ്പില്‍ പ്രേതമായി വന്ന് നില്‍ക്കുന്നത്.

പെണ്‍കുട്ടികള്‍ പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ടെന്നു നടൻ ചെമ്പൻ വിനോദ്. പ്രേതങ്ങള്‍ എന്ന് പറയുമ്പോള്‍ തനിക്ക് എപ്പോഴും ഒരു കൗതുകമുണ്ടെന്നും നേരില്‍ കണ്ടാല്‍ എങ്ങനെയാണ് മരിച്ചത് എന്നൊക്കെ ചോദിക്കണമെന്നുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടൻ പറഞ്ഞു.

read also:ടോബി: രാജ് ബി ഷെട്ടി നായകനായെത്തുന്ന റിവഞ്ച് ഫാമിലി ഡ്രാമ സെപ്റ്റംബർ 22 നു തിയേറ്ററുകളിലേക്ക്

ചെമ്പൻ വിനോദിന്റെ വാക്കുകൾ ഇങ്ങനെ,

‘പ്രേതങ്ങള്‍ എന്ന് പറയുമ്പോള്‍ എനിക്ക് എപ്പോഴും ഒരു കൗതുകമുണ്ട്. നേരില്‍ കണ്ടാല്‍ എങ്ങനെയാണ് മരിച്ചത് എന്നൊക്കെ ചോദിക്കണമെന്നുണ്ട്. പെണ്‍കുട്ടികള്‍ എങ്ങാനും പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട് എന്ന് ചോദിക്കും. അതിന് ഭാര്യയും ചിലപ്പോള്‍ വഴക്ക് പറയില്ലായിരിക്കും. കാരണം ആളില്ലല്ലോ, പ്രേതമല്ലേ, അവര്‍ പിന്നെ ഒരു ബാധ്യതയായി വരില്ല. ഞാന്‍ സീരിയസായി പറഞ്ഞതാണ്. എനിക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ട്.’

read also: ടോബി: രാജ് ബി ഷെട്ടി നായകനായെത്തുന്ന റിവഞ്ച് ഫാമിലി ഡ്രാമ സെപ്റ്റംബർ 22 നു തിയേറ്ററുകളിലേക്ക്

‘വണ്ടി ഇടിച്ച്‌ മരിച്ച ഒരാള്‍ എന്തിനാണ് നമ്മുടെ മുമ്പില്‍ പ്രേതമായി വന്ന് നില്‍ക്കുന്നത്. നമ്മള്‍ എന്ത് ചെയ്തിട്ടാണ്, പ്രേതത്തിന് ഒരു കാരണം വേണ്ടേ. ഒന്നുകില്‍ നമ്മള്‍ കൊല്ലണം. അല്ലെങ്കില്‍ വെറുതെ വന്ന് പേടിപ്പിക്കുന്നത് എന്തിനാണ്? അല്ലെങ്കില്‍ ഒരു റൂമില്‍ കിടക്കാന്‍ ചെല്ലുന്നു. അവിടെ ചിലപ്പോള്‍ ഒരാള്‍ തൂങ്ങിമരിച്ചിട്ടുണ്ടാവാം. അയാള്‍ തൂങ്ങിമരിച്ചതാണെന്ന് നമുക്ക് അറിയില്ലല്ലോ. മരിച്ചിട്ട് പിന്നെ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്, സ്വര്‍ഗത്തിലോ നരകത്തിലോ എവിടേക്കെങ്കിലും പോ. നമ്മളെ പേടിപ്പിക്കുന്നത് എന്തിനാണ്. അങ്ങനെ പേടിപ്പിക്കില്ലായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’- നടൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button