CinemaLatest News

എനിക്കിങ്ങനെ വണ്ണം വച്ചത് തിന്നിട്ടാണ്, സ്റ്റിറോയിഡ് ആണോ എന്നാണ് ആൾക്കാർ ചോദിക്കുന്നത്: നയൻതാര

എന്തുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെ വണ്ണം വക്കുന്നതെന്നാണ് മറ്റുള്ളവർക്ക് അറിയേണ്ടത്

2006 മുതൽ മലയാള സിനിമയിൽ പത്ത് വർഷത്തോളം ബാലതാരമായി ഉണ്ടായിരുന്ന താരമാണ് നയൻതാര ചക്രവർത്തി. ബേബി താരമായി വന്ന നയൻതാര ഇപ്പോൾ നായികയാകാനുള്ള തയ്യാറെടുപ്പിലാണ്.

എന്നാൽ പലർക്കും തന്നെ കാണുമ്പോൾ ഉള്ള ചോദ്യം ഏത് സ്റ്റിറോയിഡാണ് ഞാൻ ഉപയോ​ഗിക്കുന്നത് എന്നാണ്. ഒരു വട്ടമല്ല, പലവട്ടം ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വരുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെ വണ്ണം വക്കുന്നതെന്നാണ് മറ്റുള്ളവർക്ക് അറിയേണ്ടത്. തിരിച്ചും മറിച്ചും ഈ ഒരൊറ്റ ചോദ്യം തന്നെയാണ് താൻ ഇപ്പോൾ പതിവായി കേൾക്കുന്നതെന്നും അതിൽ നിരാശയുണ്ടെന്നും നടി വ്യക്തമാക്കി. നായികയായി അഭിനയിക്കുന്ന ജെന്റിൽമെൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നയൻതാരയിപ്പോൾ.

ശരീരം മാറിയെന്നും വലുതായെന്നും മറ്റുള്ളവർ പറയുമ്പോഴാണ് താൻ മനസ്സിലാക്കുന്നത്. പൊതുവെ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. നേരത്തേ ഭക്ഷണം ഒന്നും കഴിക്കില്ലായിരുന്നു. എന്നാൽ പത്താം ക്ലാസ് ആയതോടെ വിശപ്പ് നന്നായി വന്നതോടെ ഒരുപാട് ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും അതോടെ വണ്ണം വക്കുകയായിരുന്നു. തിന്ന് ഉണ്ടായ തടിയും മാറ്റവുമാണിത്, അല്ലാതെ സ്റ്റിറോയിഡ് അല്ലെന്നും നയൻതാര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button