25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയുമായി നടി ഗൗതമി ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി. ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ മുതിർന്ന നടി ഗൗതമി പരാതി എഴുതി നൽകി. ഞെട്ടിക്കുന്ന വിവരങ്ങളാണ് താരം പരാതിയിൽ പറഞ്ഞിരിക്കുന്നത്.
17 വയസ്സ് മുതൽ നടിയെന്ന നിലയിൽ 25 കോടി രൂപ സമ്പാദിച്ചിട്ടുണ്ടെന്നും 46 ഏക്കർ വരുന്ന സ്ഥലം വിറ്റ് തരാമെന്ന് ഉറപ്പ് നൽകി ബിൽഡർമാരായ അളഗപ്പനും ഭാര്യയും തന്നെ സമീപിച്ച് വിശ്വാസം നേടിയെടുക്കുകയായിരുന്നുവെന്നും നടി.
ഇത്തരത്തിൽ തന്റെ വിശ്വാസം നേടിയ ശേഷം തന്റെ സ്വത്ത് വകകൾ തന്ത്രപൂർവ്വം കൈക്കലാക്കുകയായിരുന്നുവെന്നുമാണ് പരാതി. അളഗപ്പൻ തന്റെ സാഹചര്യം ദുരുപയോഗം ചെയ്യുകയും അദ്ദേഹത്തിൽ ആത്മവിശ്വാസം നേടുന്നതിനായി പാവമായി അഭിനയിച്ച് തന്റെ എല്ലാ സ്വത്തുക്കളുടെയും പവർ ഏജന്റായി മാറുകയും അനുബന്ധ പ്രവർത്തനങ്ങൾക്കായി വിവിധ ബാങ്ക് സംബന്ധമായ രേഖകളിൽ ഒപ്പിടീക്കുകയും ചെയ്തെന്നാണ് പരാതി.
ഇതിനെതിരെ പരാതിപ്പെടുവാൻ ഒരുങ്ങിയപ്പോൾ അളഗപ്പനും കൂട്ടാളികളും തന്നെയും മകളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ വ്യക്തമാക്കി. മകൾ ശുഭലക്ഷ്മിക്ക് ഇവരുടെ ശല്യം കാരണം പഠനം തുടരാനാകുന്നില്ലെന്നും നടി പരാതിയിൽ വ്യക്തമാക്കി. താരത്തിനുണ്ടായ ദുരവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
Post Your Comments