![](/movie/wp-content/uploads/2023/09/sai.jpg)
മലയാളത്തിന്റെ പ്രിയ നടിയാണ് ബിന്ദു പണിക്കർ. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി ഇടക്കാലത്ത് ഒട്ടേറെ വിവാദങ്ങളിലും പെട്ടിരുന്നു. നടൻ സായ്കുമാറുമായുള്ള വിവാഹത്തോടെ അപ്രഖ്യാപിത വിലക്ക് നേരിട്ടിരുന്നു എന്ന ആരോപണങ്ങളോടും നടി പ്രതികരിച്ചു.
തന്റെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു, പ്രണയത്തിലായി പിന്നീട് വീട്ടുകാർ ഇടപെട്ട് നടത്തി തരികയായിരുന്നു. അദ്ദേഹവും സിനിമാ മേഖലയിൽ നിന്നുള്ള ആളായിരുന്നുവെന്നും നടി. ഒരിക്കൽ അദ്ദേഹത്തിന് ഫിറ്റ്സ് വന്ന് വളരെ ഗുരുതരമായി നാക്ക് കടിച്ചു മുറിച്ചു. ചോരയെല്ലാം വാർന്ന് ഓർക്കുമ്പോൾ ഇപ്പോഴും നടുക്കമുണ്ടാക്കുന്നതാണ് അതെന്നും ബിന്ദു പണിക്കർ. ബിജു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്, നാക്ക് മുറിഞ്ഞ് ബ്ലഡ് ലങ്സിലേക്ക് പോയി ക്ലോട്ടായി പോയിരുന്നു.
അദ്ദഹത്തിന്റെ മരണ ശേഷവും സാമ്പത്തികം വലിയൊരു ഘടകമയതിനാൽ അഭിനയിക്കാൻ പോകുമായിരുന്നു. പിന്നീട് സായ്കുമാറുമായുള്ള വിവാഹത്തോടെ അപ്രഖ്യാപിത വിലക്ക് നേരിട്ടിരുന്നു എന്ന ആരോപണങ്ങൾ തനിക്ക് അറിയില്ലെന്ന് നടി. വിധിച്ചത് എനിക്കുള്ളതാണെങ്കിൽ എനിക്ക് വരും, അങ്ങനെ ചിന്തിച്ച് ദിനവും വിളക്ക് കൊളുത്തി പ്രാർഥനയോടെ ജീവിക്കുന്ന ആളാണ് താനെന്നും എന്തും തുറന്ന് പറയാൻ സായി ചേട്ടൻ ഉള്ളപ്പോൾ വിഷമമില്ലെന്നും നടി പറഞ്ഞു.
Post Your Comments