CinemaLatest News

ആർആർആർ കണ്ടോ എന്നാണ് പലരോടും ആദ്യം ഇപ്പോൾ ചോദിക്കാറുള്ളതെന്ന് ബ്രസീൽ പ്രസിഡന്റ് ലുല

ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റർ ആകേണ്ടതാണെന്നും ബ്രസീൽ പ്രസിഡന്റ് ലുല

സൂപ്പർഹിറ്റ് സംവിധായകൻ രാജമൗലിയുടെ ചിത്രമായ ആർആർആറിനെ പ്രശംസിച്ച് ബ്രസീൽ പ്രസിഡന്റ് ലുല രം​ഗത്തെത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയതായിരുന്നു പ്രസിഡന്റ് ലുല.

മറുപടിയായി, നിങ്ങളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി, താങ്കൾ ഇന്ത്യൻ സിനിമയെ പരാമർശിക്കുകയും RRR ആസ്വദിക്കുകയും ചെയ്തു എന്നറിയുന്നത് ഹൃദയസ്പർശിയാണ്, ഞങ്ങളുടെ ടീം ഇത്തരമൊരു പ്രതികരണം ലഭിച്ചതോടെ ഏറെ സന്തോഷത്തിലാണെന്നും രാജമൗലി കുറിച്ചു. ആർആർആർ’ ഒരു മൂന്ന് മണിക്കൂർ അടുത്തുള്ള മനോഹരമായ ഫീച്ചർ ഫിലിമാണ്, ചിത്രത്തിൽ മനോഹരമായ നൃത്തത്തോടുകൂടിയ രസകരമായ രംഗങ്ങളുണ്ട്. ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും മേലുള്ള ബ്രിട്ടീഷ് നിയന്ത്രണത്തിനെതിരെ ആഴത്തിലുള്ള വിമർശനമുണ്ട്. ഈ സിനിമ ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റർ ആകേണ്ടതാണെന്നും ബ്രസീൽ പ്രസിഡന്റ് ലുല വ്യക്തമാക്കി.

സൂപ്പർഹിറ്റ് തെലുങ്ക് ചിത്രമാണ് ആർആർആർ,  രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങിയവരും അഭിനയിച്ചു. എം എം കീരവാണി സംഗീതം നൽകിയ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനവും ഡാൻസും ആഗോള ഹിറ്റായി. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി ഗോൾഡൻ ഗ്ലോബ്,  നേടിക്കൊടുത്തു. ചടുലമായ നൃത്തവും ​ഗാന രം​ഗവും വമ്പൻ ഹിറ്റായി മാറിയിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button