CinemaLatest News

അപ്പാത്ത, പേരിനെ അന്വർഥമാക്കുന്ന അഭിനയം കാഴ്ച്ചവച്ച നടി ഉർവശിയുടെ ചിത്രം: ഹരീഷ് പേരടി

എന്റെ അമ്മയെ ഉർവശിക്കറിയില്ലല്ലോ പിന്നെ എങ്ങിനെ എന്റെ അമ്മയുടെ നടത്തം കിട്ടി

നടി ഉർവശിയുടെ അപ്പാത്ത എന്ന ചിത്രത്തിലെ അഭിനയത്തെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. ഒരു അമ്മയെ ഇത്രയും മനോഹരമായി വരച്ചു വെച്ച ഒരു ചിത്രം ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് നടൻ കുറിച്ചത്. എന്തൊരു നടനമാണ്, പച്ചക്കറിയും മസാലയും വാങ്ങി ആ കവറുകളും തൂക്കി ഒരു നടത്തമുണ്ട്, എന്റെ അമ്മയെ ഉർവശിക്കറിയില്ലല്ലോ പിന്നെ എങ്ങിനെ എന്റെ അമ്മയുടെ നടത്തം കിട്ടി എന്ന് എനിക്ക് തോന്നിപോയെന്നും താരം കുറിച്ചു.

കുറിപ്പ് വായിക്കാം

പ്രേംചന്ദ് എന്ന പ്രിയപ്പെട്ട പ്രേമേട്ടന്റെ അമ്മയോർമ്മ ഇന്ന് രാവിലെ FB യിൽ വായിച്ച് മനസ്സ് വല്ലാതെയായിരിക്കുമ്പോളാണ് ഇന്ന് പ്രിയപ്പെട്ട പ്രിയൻ സാറിന്റെ അപ്പാത്താ കണ്ടത്. പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ എന്ന അവസ്ഥയായി, ഒരു അമ്മയെ ഇത്രയും മനോഹരമായി വരച്ചു വെച്ച ഒരു ചിത്രം ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.

ജോൺ എബ്രഹാം എന്ന വിശ്വ ചലച്ചിത്രകാരൻ അമ്മയറിയാനിൽ പറഞ്ഞുവെച്ച അമ്മ രാഷ്ട്രിയം, അതിശക്തമായി കളർഫുള്ളായി മറ്റൊരു ദിശയിൽ പ്രിയേട്ടൻ ആ അമ്മ രാഷ്ട്രിയം ഓർമ്മപ്പെടുത്തുന്നു, ഉർവശി..ആ പേര് 101% അർത്ഥപൂർണ്ണമാകുന്നു, എന്തൊരു നടനമാണ്, പച്ചക്കറിയും മസാലയും വാങ്ങി ആ കവറുകളും തൂക്കി ഒരു നടത്തമുണ്ട്, എന്റെ അമ്മയെ ഉർവശിക്കറിയില്ലല്ലോ പിന്നെ എങ്ങിനെ എന്റെ അമ്മയുടെ നടത്തം കിട്ടി എന്ന് എനിക്ക് തോന്നിപോയി.

അമ്മമാർക്ക് പലപ്പോഴും ഒരു മുഖമാണല്ലോ, മഹാനടനം., എത്ര പ്രശസ്തികൾ നേടിയാലും എത്ര നാടുകൾ താണ്ടിയാലും നമ്മുടെ അമ്മമാരുടെ രുചി നമ്മളെ വേട്ടയാടികൊണ്ടിരിക്കും എന്ന ഓർമ്മപ്പെടുത്തൽ, എല്ലാ ആൺമക്കൾക്കും ജൂസ് എന്ന നായയും ഒരു ഓർമ്മപ്പെടുത്തലാണ്, ഏറ്റവും പ്രാദേശികമാവുമ്പോൾ ഏറ്റവും ലോകോത്തരമാവും എന്ന കണ്ടെത്തൽ.

shortlink

Related Articles

Post Your Comments


Back to top button