വിടുതലൈ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം സൂരി നായകനായ ചിത്രമെത്തുകയാണ്. വെട്രിമാരന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ സൂപ്പർ താരം ഉണ്ണി മുകുന്ദനും ശശികുമാറും പ്രധാന വേഷത്തിലെത്തുന്നു.
കൊടി ഫെയിം ദുരൈ സെന്തിൽകുമാർ സംവിധാനം നിർവഹിക്കുമ്പോൾ വെട്രിമാരൻ തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. യുവൻ ശങ്കർ രാജയായിരിക്കും ചിത്രത്തിന് സംഗീതമൊരുക്കുക. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി, ശിവദ, രേവതി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.
തമിഴ്നാട്ടിലെ മധുരയുടെ പശ്ചാത്തലത്തിലാണ് കരുഡൻ ഒരുങ്ങുന്നത്. ദുരൈ സെന്തിൽകുമാറും വെട്രിമാരനും ഒന്നിക്കുന്ന ആദ്യ ചിത്രമല്ല കരുഡൻ, ഇരുവരും കൊടി എന്ന ചിത്രത്തിനായി ഒരുമിച്ചിരുന്നു. 2013-ൽ എതിർ നീച്ചൽ എന്ന ചിത്രത്തിലൂടെയാണ് ദുരൈ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ശിവകാർത്തികേയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ ഹിറ്റായിരുന്നു. കൂടാതെ കാക്കി സട്ടൈ, കൊടി, പട്ടാസ് എന്നിവ അദ്ദേഹത്തിന്റെ സംവിധാന ക്രെഡിറ്റിൽ ഉണ്ട്
Post Your Comments