സൂപ്പർ താരം രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ ജയിലറിന് വേണ്ടി പ്രവർത്തിച്ച മുന്നൂറോളം പേർക്ക് സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ സ്വർണനാണയങ്ങൾ സമ്മാനമായി നൽകി.
ജയിലറുടെ എല്ലാ തൊഴിലാളികളുമായും സാങ്കേതിക വിദഗ്ധരുമായും വിജയം പങ്കിടുന്നതിന്റെ മഹത്തായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതെന്നാണ് ഛായാഗ്രാഹകൻ വിജയ് കാർത്തിക് പറഞ്ഞത്. കൂടാതെ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച യഥാർത്ഥ ആളുകൾക്ക് പ്രതിഫലം നൽകാൻ രജനികാന്തിന്റെ ജയിലർ ടീം മുൻകൈ എടുത്തിട്ടുണ്ടെന്ന് സിനിമാ നിരൂപകയും ട്രേഡ് അനലിസ്റ്റുമായ മനോബാല വിജയബാല പറഞ്ഞു.
വൻ വിജയമായി മാറിയ രജനി ചിത്രം ജയിലറിന് പിന്നിലുള്ള ടീമിനോട് ഹൃദയസ്പർശിയായ വിധത്തിൽ പെരുമാറുന്ന സൺ പിക്ചേഴ്സ് ടീമിനെ നെറ്റിസൺസ് പ്രശംസിക്കുകയാണ്. സംവിധായകനും സംഗീതം ഒരുക്കിയവർക്കും എല്ലാം കലാനിധി മാരൻ പ്രത്യേക സമ്മാനം നൽകിയിരുന്നു. കൂടാതെ രജനീകാന്തിനും സമ്മാനം നൽകിയിരുന്നു. എന്നാൽ സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ ജയിലറിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ഇത്തരത്തിൽ സമ്മാനം കൊടുത്ത നടപടി ഏറെ സന്തോഷകരമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
Post Your Comments