
മോഡലിംഗ് രംഗത്ത് നിന്നെത്തി ഇന്ന് തെന്നിന്ത്യൻ ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. അഭിനയം മാത്രമല്ല, നൃത്തവും നന്നായി വഴങ്ങുന്ന താരത്തിന് വമ്പൻ ഫാൻ ഫോളോവേഴ്സാണുള്ളത്.
ഹിമ്മത്വാലയിൽ (2013) അജയ് ദേവ്ഗണിനൊപ്പം തമന്ന ഭാട്ടിയ അഭിനയിച്ചിരുന്നു. കെ. രാഘവേന്ദ്ര റാവുവിന്റെ അതേ പേരിൽ 1983-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. ചിത്രത്തിൽ ഫറയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്തത്, വീഡിയോയിൽ, അജയ് നിൽക്കുമ്പോൾ തമന്നയോട് മാത്രം കർശന നിർദ്ദേശങ്ങൾ നൽകുന്നത് കാണാം, സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വീഡിയോ അത്ര ഇഷ്ടപ്പെട്ടില്ല. തമന്നയെ മാത്രം വിമർശിക്കുന്നത് അന്യായമാണെന്ന് പലരും ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് നിർദേശങ്ങളും നിയന്ത്രണങ്ങളും തമന്നക്ക് മാത്രം നൽകുന്നു എന്നാണ് ചോദ്യം.
കഠിനാധ്വാനിയാണ് തമന്ന, എന്നാൽ പ്രശംസയും കൂടുതൽ പ്രതിഫലവും ലഭിക്കുന്ന നടന് സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്ന ഫറ ചെയ്തത് ശരിയല്ല എന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ ഇറങ്ങിയ ജയിലർ എന്ന രജനി ചിത്രത്തിലെ കാവാല എന്ന ഗാനം തമന്നയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. റീൽസുകളിലും വീഡിയോകളിലും തിളങ്ങി നിന്ന ഗാനം ഏറെ പ്രേക്ഷക പ്രീതിയും നേടിയിരുന്നു.
Post Your Comments