നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. കുറച്ച് നാളുകളായി ആമിന ചികിത്സയിൽ കഴിയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിന്റെ ഭാര്യയാണ് ആമിന. ഖബറടക്കം നാളെ നടക്കും. രാവിലെ 10 ന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.
read also: സമ്മാനപെരുമഴ തീരുന്നില്ല, ജയിലറിൽ പ്രവർത്തിച്ച 300 പേർക്ക് സ്വർണ്ണനാണയങ്ങൾ സമ്മാനം നൽകി കലാനിധി മാരൻ
മമ്മൂട്ടി, ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ.
Leave a Comment