‘ജയിലർ’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് മറ്റൊരു പ്രോജക്ടുമായി തിരിച്ചെത്തുകയാണ്. ‘തലൈവർ 171’ നായി ലോകേഷ് കനകരാജുമായി താരം കൈകോർത്തുവെന്നാണ് വാർത്തകൾ.
മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, സൂപ്പർസ്റ്റാർ രജനികാന്തുമായി മറ്റൊരു പ്രോജക്റ്റിനായി വീണ്ടും ഒന്നിക്കുകയാണെന്ന് സൺ പിക്ചേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. വിക്രം, ലിയോ എന്നീ ചിത്രങ്ങളിൽ ലോകേഷിനൊപ്പം മുമ്പ് സഹകരിച്ച അനിരുദ്ധ് രവിചന്ദർ തന്നെയായിരിക്കും വരാനിരിക്കുന്ന രജനി ചിത്രത്തിനും സംഗീതം ഒരുക്കുക.
രജനിയുടെ അവസാന ചിത്രമായ ജയിലറിലെ അനിരുദ്ധിന്റെ സംഗീതം വമ്പൻ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു, അനിരുദ്ധിന്റെ സംഗീതം അതി മനോഹരമെന്നാണ് ആരാധകർ പറഞ്ഞത്. ലോകേഷ് – രജനീകാന്ത് ചിത്രം പ്രഖ്യാപനത്തിന് ശേഷം ഉപേക്ഷിച്ചു എന്ന തരത്തിലായിരുന്നു ഊഹാപോഹങ്ങൾ പ്രചരിച്ചത്. തലൈവർ – ലോകേഷ് ചിത്രം എത്തുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ സന്തോഷത്തിലാണ് ആരാധകർ. തലൈവർ 171 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
Post Your Comments