CinemaLatest News

ഭാരതം എന്റെ രാജ്യമാണ് എന്ന് പറയാൻ മടി ഉള്ളവർ രാഷ്ട്രത്തെക്കാൾ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകുന്നവർ: കൃഷ്ണകുമാർ

ചിത്രം ഒറ്റനോട്ടത്തിൽ കാണുമ്പോൾ കേരളത്തിലുള്ള ചിലർ പൊട്ടിത്തെറിക്കാൻ സാധ്യത

ഭാരതം എന്റെ രാജ്യമാണ് എന്ന് പറയാൻ മടി ഉള്ളവർ രാഷ്ട്രത്തെക്കാൾ രാഷ്ട്രീയത്തിന് അമിത പ്രാധാന്യം നൽകുന്നവരാണെന്ന് കൃഷ്ണകുമാർ. ” ഭാരതം എന്റെ രാജ്യമാണ് ” എന്ന് തുടങ്ങുന്ന പ്രതിജ്ഞ 1962 ലെ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയതാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിൽകൂടിയും ഭാരതം എന്ന വാക്ക് മോശപ്പെട്ട ഒരു വാക്കുപോലെ പ്രസ്താവനകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ചിലർ വ്യാഖ്യാനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നതെന്നും കൃഷ്ണകുമാർ.

കുറിപ്പ് വായിക്കാം

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഒറ്റനോട്ടത്തിൽ കാണുമ്പോൾ കേരളത്തിലുള്ള ചിലർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. “ദേ മോദി, ഭാരതം എന്നൊക്കെ പറഞ്ഞുകൊണ്ട് പുതിയ പ്രതിജ്ഞയുമായി ഇറങ്ങിയിട്ടുണ്ട്”, എന്നൊക്കെ അവർ പറയാൻ സാധ്യതയുണ്ട്. എന്നാൽ ” ഭാരതം എന്റെ രാജ്യമാണ് ” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ 1962 ലെ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയതാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിൽകൂടിയും ഭാരതം എന്ന വാക്ക് മോശപ്പെട്ട ഒരു വാക്കുപോലെ പ്രസ്താവനകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ചിലർ വ്യാഖ്യാനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്. ഭാരതം എന്ന നാടിനെ ഇംഗ്ലീഷുകാർ ഇന്ത്യാ എന്നും, അറബികൾ ഹിന്ദ് എന്നും, ഫ്രഞ്ചുകാർ Inde എന്നും, ജർമൻ കാർ Indien എന്നുമാണ് വിളിക്കുന്നത്.

ഈ ചിത്രത്തിൽ കാണുന്ന ” ഭാരതം എന്റെ രാജ്യമാണ് ” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ ദേശീയ പ്രതിജ്ഞ എന്നാണ് അറിയപ്പെടുന്നത്. തെലുങ്ക് ഭാഷയിലാണ് ആദ്യമായി ദേശിയ പ്രതിജ്ഞ എഴുതപ്പെട്ടത്. 1962-ൽ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയത്. തെലുങ്കിൽ “ഭാരതദേശം നാ മാതൃഭൂമി” എന്നാണ് തുടങ്ങുന്നത്.

അതേ വർഷം തന്നെ, ഇന്ന് ഭാരതം എന്ന വാക്കിനെ പുച്ഛിക്കുന്ന , അന്നു ഭരിച്ച കോൺഗ്രസ്സ് സർക്കാരും പിന്നീടു വന്ന കമ്മ്യൂണിസ്റ്റ് സർക്കാരും ദേശിയ പ്രതിജ്ഞ സ്വീകരിക്കുകയും അത് അച്ചടിച്ച് വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുകയും ചെയ്തു.

എന്നാൽ ഭാരതം എന്നവാക്കിനോട് അന്നില്ലാതിരുന്ന അലർജി പെട്ടന്ന് പലർക്കും ഇപ്പൊ ഉണ്ടായതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. കാരണം ഇവിടെ പലർക്കും രാഷ്ട്രമല്ല രാഷ്ട്രീയമാണ് പ്രധാനം.

shortlink

Related Articles

Post Your Comments


Back to top button