മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ച് ബോളിവുഡ് താരം കരീന കപൂർ. താരത്തിന്റെ ‘ജാനെ ജാൻ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. ദേശീയ ഗാനം ആലപിച്ച വേളയിൽ താരം ചിരിക്കുന്നതായി വീഡിയോയിൽ കാണാം. ഇത് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു. അശ്രദ്ധമായും അനാദരവോടെയും ദേശിയ ഗാനം പാടിയ താരത്തെ ആളുകൾ ട്രോളി.
ദേശീയ ഗാനം ആലപിക്കുമ്പോൾ അറ്റൻഷനിലാണു നിൽക്കേണ്ടതെന്നും വലിയ താരങ്ങൾക്ക് ഇതൊന്നും അറിയാത്തത് കഷ്ടമാണെന്നും ഒരു ആരാധകൻ കമന്റ് ചെയ്തു. ദേശീയ ഗാനം ആലപിക്കുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ കൈക്കൂട്ടിപ്പിടിച്ച് അശ്രദ്ധമായി നിൽക്കുന്നത്, ഇവിടെയും അഭിനയിക്കുകയാണോ, താരങ്ങൾക്കൊന്നും ഇതൊന്നും അറിയാത്തത് ലജ്ജാകരമാണ്… ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്കു താഴെയുള്ള കമന്റുകൾ.
നെറ്റ്ഫ്ളിക്സ് ചിത്രമായ ‘ജാനെ ജാന്റെ’ ട്രെയിലർ കഴിഞ്ഞയാഴ്ചയാണു പുറത്തുവന്നത്. ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ നോവൽ ‘സസ്പെക്ട് എക്സ്’ ആധാരമാക്കി സുജോയ് ഘോഷാണു ചിത്രം സംവിധാനം ചെയ്യുന്നത്. കരീനയ്ക്കു പുറമെ വിജയ് വർമ, ജയ്ദീപ് അഹ്ലാവാത്ത് തുടങ്ങിയവരാണു പ്രധാന വേഷത്തിലെത്തുന്നത്. സെപ്റ്റംബർ 21നു ചിത്രം റിലീസ് ചെയ്യും.
Post Your Comments