ചെന്നൈയിൽ സംഘടിപ്പിച്ച സംഗീത നിശ വൻ വിവാദമായതിനെത്തുടർന്ന് എആർ റഹ്മാൻ കഴിഞ്ഞ മണിക്കൂറുകളായി വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.
ആരാധകരടക്കം താരത്തെ അതി നിശിതമായി വിമർശിച്ച് സോഷ്യൽ മീഡിയയിലടക്കം എത്തി. സംഘാടകർ മാപ്പ് പറഞ്ഞതോടെ, ആരുടെയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും അറിയിച്ച് എ ആർ റഹ്മാനെത്തിയത്. സംഘാടനത്തിൽ പിഴവ് വന്നെന്ന് സമ്മതിക്കുന്നതായും താരം സമ്മതിച്ചു. ഉള്ള സീറ്റിലും അധികം ടിക്കറ്റുകളാണ് സംഘാടകർ വിറ്റഴിച്ചത്, ഇതോടെ ക്രമാതീതമായെത്തിയ ആരാധകരെ ശാന്തരാക്കാനായില്ല.
ടിക്കറ്റ് കൈവശം വച്ചിട്ടും പലരെയും പരിസരത്തേക്ക് പ്രവേശിക്കാൻ പോലും അനുവദിച്ചില്ല. സ്ത്രീകളിൽ പലർക്കും തിക്കിലും തിരക്കിലും പെട്ട് മോശം അനുഭവങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നുവെന്നും ആരോപണമുണ്ട്. കൂടാതെ പലർക്കും തിരക്കിൽ പെട്ട് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഭയാനകമായ കെടുകാര്യസ്ഥതയ്ക്ക് റഹ്മാനെയും ടീമിനെയും കുറ്റപ്പെടുത്തി ആരാധകർ സോഷ്യൽ മീഡിയയിലടക്കം തങ്ങൾക്ക് നഷ്ടമായ കാശിനെക്കുറിച്ചും ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചും പരാതികളെഴുതിയിട്ടപ്പോൾ എ ആർ റഹ്മാനെയും ടാഗ് ചെയ്തിരുന്നു.
Post Your Comments