സുരേഷ് ഗോപി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു അഭിപ്രായപ്പെട്ട സംവിധായകൻ രാമസിംഹൻ അബൂബക്കറിന് നേരെ വിമർശനവുമായി അണികൾ രംഗത്ത് എത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതിനു പിന്നാലെ താൻ പൂർണ്ണമായും രാഷ്ട്രീയം ഉപേക്ഷിക്കുക ആണെന്നും വോട്ട് ചോദിച്ചു ആരും തന്റെ വീട്ടിലേയ്ക്ക് വരണ്ടെന്നും രാമസിംഹൻ അബൂബക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ഇപ്പോഴിതാ, രാഷ്ട്രീയം വേണ്ടെന്ന് വച്ചതുകൊണ്ട് മോദിക്കെതിരാണെന്ന് ആരും കരുതേണ്ട എന്നും സുരേഷ് ഗോപിയ്ക്ക് താൻ പറഞ്ഞത് മനസിലായിട്ടുണ്ടെന്നും അദ്ദേഹം വിളിച്ചിരുന്നുവെന്നും സംവിധായകൻ പറയുന്നു.
read also:റോഡിൽ കിടന്നു : നടൻ പവൻ കല്യാൺ കരുതല്‍ തടങ്കലില്‍
കുറിപ്പ് പൂർണ്ണ രൂപം,
പ്രിയ സുരേഷ് ഗോപി എന്നേ വിളിച്ചിരുന്നു, അദ്ദേഹത്തിന് എന്റെ വൈകാരികത മനസ്സിലായിയിട്ടുണ്ട്,
അത്രമാത്രം മതി ?
അദ്ദേഹത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ശത്രുക്കൾക്ക് പിരിഞ്ഞു പോകാം.
രാഷ്ട്രീത്തിനപ്പുറം അദ്ദേഹവുമായുള്ള ബന്ധം 1991ൽ തുടങ്ങിയതാണ്.
ഞാൻ രാഷ്ട്രീയം വേണ്ടെന്ന് വച്ചതുകൊണ്ട് മോദിക്കെതിരാണെന്ന് ആരും കരുതേണ്ട.
ജയ് ഭാരത് ?
?????
Post Your Comments