GeneralLatest NewsMollywoodNEWSWOODs

എന്റെ അഭിമുഖങ്ങള്‍ കണ്ടിട്ട് സിനിമ കാണാൻ ആരും പോകരുത്: ധ്യാൻ ശ്രീനിവാസൻ

പൊട്ടാൻ വേണ്ടി ആരും സിനിമ എടുക്കുന്നില്ലല്ലോ?

തന്റെ അഭിമുഖങ്ങള്‍ കണ്ടിട്ട് സിനിമ കാണാൻ ആരും പോകരുത് ധ്യാൻ ശ്രീനിവാസൻ. പുതിയ ചിത്രമായ ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ,

‘കുറേ മോശം സിനിമകള്‍ അറിഞ്ഞുകൊണ്ട് ഞാൻ ചെയ്തിട്ടുണ്ട്. കണ്ണടച്ച്‌ കരാര്‍ ഒപ്പിട്ട സിനിമകളുണ്ട്. അതൊക്കെ ഓടില്ലെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്റെ പേരില്‍ സിനിമ ചെയ്യുന്ന ഒരാളാണ് ഞാൻ. കൃത്യമായ കരിയര്‍ പ്ലാനില്ലാതെ നടനായ ആളാണ് ഞാൻ. ആക്ടിങില്‍ ഇപ്പോഴും എനിക്കൊരു കരിയര്‍ പ്ലാൻ ഇല്ല. അല്ലെങ്കില്‍ ഇത്രയും സിനിമകള്‍ ഞാൻ പൊട്ടിക്കുമോ?

‘പൊട്ടാൻ വേണ്ടി ആരും സിനിമ എടുക്കുന്നില്ലല്ലോ? ഒരു പാര്‍ട് ടൈം ആക്ടറായാണ് ഞാന്‍ എന്നെത്തന്നെ കണക്കാക്കുന്നത്. കൊറോണ കമ്മിറ്റ്മെന്റ്സ് എന്നാണ് എന്നെത്തന്നെ വിളിക്കുന്നത്. പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുമുണ്ട്. നടനാകണമെന്ന് ആഗ്രഹിച്ച്‌ സിനിമയില്‍ വന്ന ആളല്ല ഞാൻ. സംവിധായകനാകാൻ സിനിമയില്‍ വന്ന ആളാണ്. കൊറോണയുടെ സമയത്ത് ഒപ്പിട്ട കമ്മിറ്റ്മെന്റ്സ് ആണ് ഇപ്പോഴും ഞാൻ തീര്‍ത്തു കൊണ്ടിരിക്കുന്നത്. എന്നെ പരിചയമുള്ളവരും എന്നില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നവരുടേതുമായ സിനിമകളാണത്. . ഒരു സിനിമ വിജയച്ചില്ലെങ്കില്‍ അതിന്റെ ആദ്യ ഉത്തരവാദിത്വം നിര്‍മാതാവിനാണ്, അതിനു ശേഷം സംവിധായകന്. പിന്നീടാണ് നടൻ വരുന്നത്.

എന്റെ അഭിമുഖങ്ങള്‍ കണ്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും, ആ സിനിമ ഓടുമോ ഇല്ലെയോ എന്ന ക്ലൂ ഞാൻ അഭിമുഖങ്ങളില്‍ ഇട്ടിട്ടുണ്ടാകും. ഈ സിനിമ ഞാന്‍ കണ്ടതാണ്, ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഫസ്റ്റ് ഹാഫ് കുറച്ച്‌ ലാഗ് ഉണ്ട്, സെക്കൻഡ് ഫാഹ് എൻഗേജിങ് ആണ് ക്ലൈമാക്സ് നല്ലതും. ഇതാണ് എന്റെ റിവ്യൂ. ഒരു ജനത മുഴുവൻ എന്റെ തിരിച്ചുവരവിന് ആഗ്രഹിക്കുന്നുണ്ട്. എന്റെ അഭിമുഖങ്ങള്‍ കണ്ടിട്ട് സിനിമ കാണാൻ ആരും പോകരുത്. അങ്ങനെ കണ്ടിട്ട് പലരും പോയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു. അഭിമുഖങ്ങളിലൂടെയാണ് എന്നെ ആളുകള്‍ സ്നേഹിച്ചു തുടങ്ങിയത്. കൃത്യമായി നിരൂപണങ്ങള്‍ നോക്കിയ ശേഷം മാത്രം സിനിമയ്ക്ക് പോകുക. ഇപ്പോള്‍ തിയറ്ററില്‍ നിന്നു തന്നെ സിനിമകളുടെ പ്രതികരണങ്ങള്‍ അറിയാമല്ലോ, പിന്നെ എന്തിനാണ് പോകുന്നത്. ഇഷ്ടം കൊണ്ടുപോകണോ, പോകരുത് എന്നും ധ്യാൻ പറഞ്ഞു . ഇന്നത്തെ ഓഡിയൻസ് ചെറുപ്പക്കാരാണ്. അവരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സിനിമ ഇറക്കിയില്ലെങ്കില്‍ തിയറ്ററില്‍ കാണാൻ ആളുണ്ടാകില്ല.’- ധ്യാൻ ശ്രീനിവാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button