GeneralLatest NewsMollywoodNEWSWOODs

അമ്മ കരുതി വച്ചിരുന്ന പേര് എങ്ങാനും ഇട്ടിരുന്നെങ്കില്‍ പണി പാളിയേനെ: ചെമ്പൻ വിനോദ്

അമ്മയുടെ അപ്പന്‍ പറഞ്ഞത് ജെയിംസ് എന്ന പേരിടാനായിരുന്നു

മലയാളത്തിന്റെ പ്രിയ നടനാണ് ചെമ്പൻ വിനോദ്. നിര്‍മാതാവും തിരക്കഥാകൃത്തായും ശ്രദ്ധ നേടിയ ചെമ്പൻ വിനോദ് തന്റെ പേരിനെക്കുറിച്ച് തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനോദ് പങ്കുവച്ചത് ഇങ്ങനെ,

‘എന്റെ പേര് ഭയങ്കര ക്യാച്ചി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചെമ്പൻ എന്നത് എന്റെ വീട്ടുപേരാണ്. അല്ലെങ്കിലും ഈ വിനോദ് ജോസ് എന്ന് പറയുമ്പോള്‍ ഒരു കനമില്ല. ഞാന്‍ എന്റെ അമ്മയോട് ചോദിച്ചിട്ടുണ്ട് ഇതെന്തു പേരാണെന്ന്. ഞാന്‍ നിനക്ക് ടിന്‍ ടിന്‍ എന്ന പേരിടാനാണ് കരുതിയതെന്ന് അമ്മ പറഞ്ഞു. അമ്മ ടിന്‍ ടിന്‍ ഫാന്‍ ആണോ എന്ന് എനിക്കറിയില്ല. അമ്മയ്ക്ക് അന്നത്തെ കാലത്ത് എവിടുന്നോ കിട്ടിയതാണ് ആ പേര്. അങ്ങനെയെങ്ങാനും ഇട്ടിരുന്നെങ്കില്‍ പണി പാളിയേനെ. അങ്ങനെ ആയിരിക്കുള്ളൂ കാരണം അമ്മ അങ്ങനെ കോമിക്‌സ് ഒന്നും വായിക്കുന്ന ഒരാളല്ല.

read also: ഭഗവാൻ ശിവന്റെ വേഷത്തിൽ പ്രഭാസ് !!

വിനോദ് എന്ന പേര് ആരാ ഇട്ടതെന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു അപ്പന്റെ ചേട്ടനൊക്കെ കൂടി ഇട്ടതാണെന്ന്. അമ്മയ്ക്ക് വലിയ താല്പര്യമില്ലായിരുന്നു. അമ്മയുടെ അപ്പന്‍ പറഞ്ഞത് ജെയിംസ് എന്ന പേരിടാനായിരുന്നു. ജെയിംസ് എനിക്കും ഇഷ്ടമുള്ള പേരായിരുന്നു. എന്നെ ഒരു പത്തു കഴിഞ്ഞത് മുതല്‍ ചെമ്പന്‍ എന്നാണ് എല്ലാവരും വിളിക്കാറ്.  പിന്നെ ബെംഗളൂര്‍ ഒക്കെ ചെന്നപ്പോള്‍ എല്ലാവരുടെയും വിചാരം എന്റെ പേര് ചെമ്പന്‍ എന്നാണെന്നാണ്. ഇവിടെയാണ് ചെമ്പന്‍ എന്ന് പറയുമ്പോള്‍ ചെമ്പന്‍ മുടിയുള്ള ആളാണോ തുടങ്ങിയ കോമഡികളൊക്കെ ആളുകള്‍ വിചാരിക്കുന്നത്. പുറത്ത് ഇതൊരു പേര് അത്രയേ ഉള്ളൂ. എനിക്കും ആ ഒരു തിരിച്ചറിവ് വന്നത് അപ്പോഴാണ്.

എന്റെ ഒഫീഷ്യല്‍ നെയിം വിനോദ് ജോസ് മാത്രമാണെന്ന് വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. എന്നെ വിനോദ് എന്ന് വിളിക്കുന്നത് എന്റെ അമ്മ മാത്രമാണ്. പിന്നെ എന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച സുനില്‍കുമാറും ബിജു ജോസും എന്നെ വിനോദ് ജോസ് എന്നാണ് വിളിക്കാറുള്ളത്,’ചെമ്പന്‍ വിനോദ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button