അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ തന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബോളിവുഡ് നടി തമന്ന ഭാട്ടിയ തന്റെ അതൃപ്തി പ്രകടിപ്പിച്ചതാണ് സംസാര വിഷയം.
“നിങ്ങൾ എപ്പോഴാണ് വിവാഹം കഴിക്കുന്നത്? നിങ്ങളുടെ ജീവിതത്തിൽ എതേലും പ്രത്യേക വ്യക്തിയുണ്ടോ?” എന്ന ചോദ്യമാണ് നടിയെ രോഷാകുലയാക്കിയത്. വർഷങ്ങളായി തന്നെ കണ്ടാൽ ആളുകൾക്ക് ഈയൊരൊറ്റ ചോദ്യമേ ഉള്ളൂവെന്ന് മുൻപും നടി പറഞ്ഞിട്ടുണ്ടായിരുന്നു. വിവാഹ കാര്യങ്ങളല്ല, അഭിനയത്തിനെക്കുറിച്ചോ, സിനിമകളെ കുറിച്ചോ ചോദിക്കാതെ കല്യാണം, പങ്കാളി എന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ടമല്ലെന്നും നടി പറഞ്ഞിരുന്നു.
ചോദ്യത്തിന് മറുപടിയായി, എന്തൊരു ചോദ്യമാണിത്, ‘എന്റെ മാതാപിതാക്കൾ പോലും എന്നോട് അങ്ങനെ ചോദിക്കാറില്ല’ എന്നായിരുന്നു നടിയുടെ മറുപടി. നടിക്ക് ചോദ്യം ഇഷ്ടമായില്ല എന്ന് വളരെ വ്യക്തമാണ്. അടുത്തിടെ ബോളിവുഡ് താരം വിജയ് വർമ്മയുമായി ഡേറ്റിംങ്ങിലാണെന്നും ലസ്റ്റ് സ്റ്റോറിയുടെ സെറ്റിൽ വച്ചാണ് ഇഷ്ടമായതെന്നും തമന്ന തുറന്ന് പറഞ്ഞിരുന്നു. ലസ്റ്റ് സിനിമയിലെ വേഷത്തിന് നടി ഏറെ വിവാദങ്ങൾ ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു.
Post Your Comments