
ആളുകളോട് യാതൊരു ബഹുമാനവുമില്ല എന്ന് തോന്നുന്നത് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്യത്തിലാണെന്ന് പാകിസ്ഥാൻ നടി നൗഷീൻ ഷാ, കൂടാതെ എനിക്ക് ബോളിവുഡ് താരം കങ്കണയെ തല്ലണമെന്നും താരം പറയുന്നു.
നൗഷീൻ ഷായോട് ഏത് ബോളിവുഡ് നടിയെയാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ വച്ച് അവതാരകർ ചോദിച്ചിരുന്നു, അത് കങ്കണയാണെന്നായിരുന്നു നൗഷീൻ പറഞ്ഞത്, നടി കങ്കണ മര്യാദയില്ലാതെ പാകിസ്ഥാനെ കുറിച്ച് സംസാരിച്ചു എന്നാണ് നൗഷീൻ കാരണം പറയുന്നത്. പാക്കിസ്ഥാനെതിരായ തുടർച്ചയായ വിദ്വേഷ പ്രസ്താവനയ്ക്ക് ശേഷം എന്താണ് നേടുന്നതെന്നും നൗഷീൻ ചോദിക്കുന്നു..
നടി കങ്കണ റണാവത്തിനോട് നിങ്ങളുടെ വിവാദങ്ങളിലും മുൻ കാമുകൻമാരിലും ശ്രദ്ധ കേന്ദ്രീകരിക്കാനും തന്റെ രാജ്യമായ പാകിസ്ഥാനെ കുറിച്ച് സംസാരിക്കാൻ മെനക്കെടരുതെന്നും നൗഷീൻ ഷാ ആവശ്യപ്പെടുകയും ചെയ്തു. മറ്റൊരു രാജ്യത്തെക്കുറിച്ച് സംസാരിക്കാൻ കങ്കണക്ക് അർഹത ഇല്ലെന്നാണ് നൗഷീൻ ഷാ പറഞ്ഞത്.
കങ്കണയുടെ ധീരതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു, അവൾക്ക് ഒരു അറിവും ഇല്ല എന്നതാണ് ശരി, പക്ഷേ അയൽ രാജ്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നു, അതും മറ്റൊരാളുടെ രാജ്യത്തെക്കുറിച്ച്. കങ്കണ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിങ്ങളുടെ സ്വന്തം രാജ്യത്ത് എന്ത് നടക്കുന്നു എന്നതിലാണ്, നിങ്ങളുടെ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. എന്റെ രാജ്യത്തെ കുറിച്ച് പറയുന്ന രീതി, പാകിസ്ഥാൻ സൈന്യത്തെക്കുറിച്ച് പറയുന്ന മോശമായ വാക്കുകൾ ഒക്കെ നല്ലതല്ലെന്നും നടി നൗഷീൻ ഷാ വ്യക്തമാക്കി. എന്നാൽ കങ്കണയെ പോലൊരു നല്ല നടിയെ തല്ലണം എന്നു പറഞ്ഞ പാക് നടിക്കെതിരെ വൻ ജനരോഷവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വിമർശനങ്ങളാകാം പക്ഷെ മറ്റൊരു നടിയെ തല്ലണം എന്ന് പറയുന്നത് മാന്യതയല്ലെന്നാണ് ആരാധകർ പറയുന്നത്.
Post Your Comments