ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാൻ ഒരുപാട് ആഘോഷങ്ങൾക്കിടയിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുകയാണ്. ജവാനും പൈറസിക്ക് ഇരയായി മാറുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഓൺലൈനിൽ എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ പൈറേറ്റഡ് പതിപ്പ് ഇപ്പോൾ ടെലിഗ്രാം, ടോറന്റ് വെബ്സൈറ്റുകളിൽ ലഭ്യമാണ് എന്നാണ് പുറത്തു വരുന്ന വിവരം. സിനിമ ചോർന്നതിൽ ഷാരൂഖ് ഖാന്റെ ആരാധകർ നിരാശ പ്രകടിപ്പിച്ചു. ചോർച്ച ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമെന്ന് ചിലർ ആശങ്കാകുലരായി പറയുന്നു. “ഷാരൂഖ് ഖാൻ, ഇത് വളരെ മോശമാണ്, നിങ്ങളുടെ പുതിയ ചിത്രം ജവാൻ ഇന്ന് ആരോ ചോർത്തി, കളക്ഷനും റെക്കോർഡിനും വളരെ മോശമാണെന്ന് കരുതുന്നു, അതിനാൽ ദയവായി എന്തെങ്കിലും ചെയ്യുക, ജവാൻ സിനിമ ഇന്റർനെറ്റിൽ ലഭ്യമാണ്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനെയും ഷാരൂഖ് ഖാനെയും ട്വിറ്ററിൽ (എക്സ്) ടാഗ് ചെയ്തു, “നിങ്ങൾ ഏത് നിയമമാണ് ഉണ്ടാക്കിയത്? ഇപ്പോൾ ആരും ആ നിയമം പാലിക്കുന്നില്ല, ജവാൻ ഇന്ന് പുറത്തിറങ്ങി കുറച്ച് കഴിഞ്ഞ് അത് ഓൺലൈനിൽ ചോർന്നു, സിനിമകൾ ഓൺലൈനിൽ ചോരുന്നത് മൂലം സിനിമാ വ്യവസായത്തിന് വലിയ നഷ്ടമാണ് സംഭവിക്കുന്നത്, എന്ത് നടപടി ഇക്കാര്യത്തിൽ ഉണ്ടാകും എന്നാണ് മറ്റൊരു ആരാധകൻ ചോദിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാനൊപ്പം നയൻതാര, വിജയ് സേതുപതി, സാന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ , സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, ദീപിക പദുക്കോൺ എന്നിവരും ജവാനിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സിനിമ ചോർന്നതിൽ അണിയറ പ്രവർത്തകർ കർശന നടപടിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments