അനിരുദ്ധ് വാങ്ങുന്ന അതേ പ്രതിഫലം എ ആർ റഹ്മാൻ ആവശ്യപ്പെട്ടുവെന്ന് വാർത്തകൾ. സംഗീത സംവിധായകൻ എആർ റഹ്മാൻ തന്റെ പ്രതിഫലം 8 കോടിയിൽ നിന്ന് 10 കോടിയായി വർദ്ധിപ്പിച്ചതായി റിപ്പോർട്ട്. നാനി നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതമൊരുക്കാൻ റഹ്മാൻ 10 കോടി ആവശ്യപ്പെട്ടതായി വാർത്തകൾ പ്രചരിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതോടെ, പ്രതിഫലം കൂട്ടിയതിനാൽ സംഗീത സംവിധായകന്റെ കാര്യത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. അനിരുദ്ധ് ഒരു ചിത്രത്തിന് 10 കോടിയാണ് വാങ്ങുന്നത്. എ ആർ റഹ്മാന്റെ എട്ട് കോടിയുടെ റെക്കോർഡ് മറികടന്ന് രാജ്യത്തെ ഏറ്റവും ‘വിലയുള്ള’ സംഗീത സംവിധായകനായി അനിരുദ്ധ് മാറി. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിഫലത്തിന്റെ കാര്യത്തിൽ എ ആർ റഹ്മാനെ മറികടക്കാൻ ഒരു സംഗീതജ്ഞനും കഴിഞ്ഞിട്ടില്ല. ഷാരൂഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തിന് വേണ്ടി 10 കോടി രൂപയാണ് അനിരുദ്ധിന് പ്രതിഫലം ലഭിച്ചത്. ഇതോടെ പ്രതിഫലത്തിൽ രണ്ടാമതെത്തിയ റഹ്മാൻ ആഴ്ചകൾക്ക് ശേഷം 8 കോടിയിൽ നിന്ന് 10 കോടിയായി പ്രതിഫലം ഉയർത്തി. ഇതോടെ അനിരുദ്ധും റഹ്മാനും ഒരേ പ്രതിഫലം വാങ്ങുന്ന വരായി.
സംഗീത സംവിധാനത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തിയ എ ആർ റഹ്മാൻ തന്റെ ആലാപന ശൈലിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. റഹ്മാൻ തന്നെ സംഗീതം ഒരുക്കുന്ന ചിത്രങ്ങളിലാണ് അദ്ദേഹം കൂടുതലും പാട്ടുകൾ പാടുന്നത്. ഒരു ഗാനം ആലപിച്ചതിന് മൂന്ന് കോടി രൂപയാണ് റഹ്മാന് പ്രതിഫലമായി ലഭിച്ചത്.
Post Your Comments