
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു ( 58 ) അന്തരിച്ചു. രജനികാന്ത് അഭിനയിച്ച ജയിലർ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.
എതിർനീച്ചൽ എന്ന തമിഴ് ടെലിവിഷൻ പരമ്പരയിലൂടെയാണ് മാരിമുത്തു ശ്രദ്ധേയനായത്. മണിരത്‌നം ഉൾപ്പെടെയുള്ളവർക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്. ഡബ്ബിംഗിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന്നടനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത മരണം തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജയിലർ നിർമ്മിച്ച സൺ പിക്‌ചേഴ്‌സ്, അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സൺ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക ഹാൻഡിലിൽ മാരിമുത്തുവിന്റെ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് ഇങ്ങനെ എഴുതി: അനുശോചനം, നിങ്ങളുടെ വിയോഗം പകരം വയ്ക്കാനാകാത്തത്, റെസ്റ്റ് ഇൻ പീസ് മാരിമുത്തു.
ഏറ്റവുമധികം ആളുകൾ കണ്ട തമിഴ് ടിവി ഷോകളിലൊന്നാണ് മാരിമുത്തുവിന്റെ എതിർനീച്ചൽ എന്ന ഷോ. തിരുസെൽവം സംവിധാനം ചെയ്ത ഈ ഷോയിലൂടെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകളിലേക്കും തുടർന്നുള്ള അവരുടെ ശാക്തീകരണത്തിലേക്കും വെളിച്ചം വീശുകയായിരുന്നു ലക്ഷ്യം. പരമ്പരയിൽ ആദി ഗുണശേഖരൻ എന്ന ടൈറ്റിൽ റോളിലാണ് മാരിമുത്തു അഭിനയിച്ചത്.
Post Your Comments