തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര ബോളിവുഡിൽ ഷാരൂഖ് ഖാന്റെ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ജവാൻ. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം 75 കോടി നേടിയ ജവാൻ ഹിന്ദി സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഷാരൂഖിന്റെ പഠാന്റെ റെക്കോർഡ് ജവാൻ മറികടന്നിരുന്നു.
ജവാൻ ട്രെൻഡിങ്ങിൽ ഷാരൂഖും നയൻതാരയും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോയും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. 2013ലെ വിജയ് അവാർഡിൽ നയൻതാര മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. രാധിക ശരത് കുമാർ നയൻതാരയ്ക്ക് അവാർഡ് സമ്മാനിച്ചു. ആ അവാർഡ് നിശയിൽ ഷാരൂഖും പങ്കെടുത്തിരുന്നു. നയൻതാരയ്ക്ക് അവാർഡ് കൈമാറിയ ശേഷം ഇതാ വിജയ്, സൂര്യ, ശിവ കാർത്തികേയൻ. ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് നയൻതാരയോട് രാധിക തമാശയായി ചോദിച്ചു. തനിക്ക് എല്ലാവരേയും ഇഷ്ടമാണെന്ന് നയൻതാര പറയുമ്പോൾ രാധിക മൈക്ക് എടുത്ത് ‘നയൻസിന് ഏറെ ഇഷ്ടം ഷാരൂഖ് ഖാനെ എന്ന് കമന്റ് ചെയ്തു. നയൻതാര ഷാരൂഖ് ഖാന്റെ കടുത്ത ആരാധികയാണെന്ന് രാധിക ഷാരൂഖിനെ അറിയിച്ചു.
ഇത് കേട്ട് സദസ്സിൽ ഇരുന്ന ഷാരൂഖ് തനിക്കും നടിയെ ഇഷ്ടമായെന്ന് പറയുന്നു, നിങ്ങൾ നയൻസിനെ ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോകുമോ എന്ന് ചോദിക്കുമ്പോൾ ഷാരൂഖ് പുഞ്ചിരിക്കുകയും അതെ എന്ന് തലയാട്ടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഷാരൂഖിന്റെ പ്രതികരണത്തെ അഭിനന്ദിക്കുന്ന അറ്റ്ലിയുടെ സാന്നിധ്യമാണ് മറ്റൊരു യാദൃശ്ചികം, ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംങ് ആകുന്നത്.
Post Your Comments