GeneralLatest NewsMollywoodNEWSWOODs

കേരളത്തില്‍ മനുഷ്യത്വം മരവിച്ചു, നമ്മുടെ സ്വന്തം വീട്ടില്‍ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്‌ക്കുന്നത്: ടിനി ടോം

രണ്ടര മണിക്ക് ചോരയില്‍ കുളിച്ച്‌ വസ്ത്രം പോലും ഇല്ലാതെ വരുന്നതാണ് കണ്ടത്

 ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ വിമർഹവുമായി നടൻ ടിനി ടോം. അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയുന്നവരാണ് മലയാളികള്‍. ഇപ്പോള്‍ ഒരു അന്യ സംസ്ഥാന തൊഴിലാളിയുടെ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചത് ഒരു മലയാളിയാണ്. പലരും ഇതില്‍ പ്രതികരിക്കാൻ മടിക്കുന്നുവെന്നും കേരളത്തില്‍ മനുഷ്യത്വം മരവിച്ചുവെന്നും ടിനി ടോം പറഞ്ഞു.

read also: അമ്പാടി കണ്ണൻമാരായി ഉയിരും ഉലകവും: വൈറലായി നയൻതാര പങ്കുവച്ച ചിത്രം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘നമ്മള്‍ അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയും. പക്ഷെ, ആലുവയില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെയാണ് പീഡിപ്പിച്ചത്. അതും ഒരു മലയാളി. ഈ കുട്ടിയെ രണ്ടര മണിക്ക് ചോരയില്‍ കുളിച്ച്‌ വസ്ത്രം പോലും ഇല്ലാതെ വരുന്നതാണ് കണ്ടത്. മനുഷ്യത്വം മരവിച്ചിരിക്കുകയാണ്. വിവാദമാക്കാനല്ല ഇത് പറയുന്നത്. ആലുവ മാര്‍ക്കറ്റില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയത് മാസങ്ങള്‍ക്ക് മുമ്ബാണ്. ഈ കുട്ടിയെ കണ്ടില്ലായിരുന്നുവെങ്കില്‍ ഈ പിഞ്ചും മരണപ്പെട്ട് പോയേനെ. ആരോടാണ് ഇതെല്ലാം പറയേണ്ടത്. പോലീസും ജനപ്രതിനിധികളും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ സജീവമായി തന്നെ പ്രവര്‍ത്തിക്കണം’.

‘കലാകാരന്മാരുള്‍പ്പടെ ഇതിനെതിരെ പ്രതികരിക്കാൻ രംഗത്തു വരണം. നമ്മുടെ സ്വന്തം വീട്ടില്‍ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്‌ക്കുന്നത്. തൊട്ടപ്പുറത്തെ വീട്ടില്‍ നടക്കുന്നതാണെങ്കിലും സ്വന്തം വീട്ടിലാണെന്ന ചിന്തയില്‍ തെരുവിറങ്ങിയാല്‍ മാത്രമെ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഒരുമിച്ച്‌ നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെങ്കിലും സംഭവിച്ചതിന് ശേഷം പിടിക്കുന്നതിലല്ല, സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്’- ടിനി ടോം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button