അല്ലു അർജുൻ-രശ്മിക മന്ദാന ജോഡികളായെത്തുന്ന പുഷ്പ 2 ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം എന്ന് പുറത്തിറങ്ങും എന്നാണ് പലരുടെയും ചോദ്യം.
മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ പുഷ്പയുടെ ആദ്യ പതിപ്പിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ ഭൻവർ സിംഗ് ഷെഖാവത്തിന്റെ വേഷമാണ് ചിത്രത്തിൽ ഫഹദ് ചെയ്തത്. തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാനും ഫഹദിന് കഴിഞ്ഞിരുന്നു. രണ്ടാം പതിപ്പിൽ ഫഹദും അല്ലു അർജുനും മുഖാമുഖം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം പതിപ്പിൽ വില്ലൻ വേഷത്തിൽ അഭിനയിക്കുന്നതിന് ഫഹദ് എട്ട് കോടി രൂപ പ്രതിഫലമായി ചോദിച്ചതായി ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ചിത്രത്തിന്റെ ബജറ്റും ജനപ്രീതിയും കണക്കിലെടുക്കുമ്പോൾ ഫഹദിന്റെ ആവശ്യം അണിയറപ്രവർത്തകർ അംഗീകരിച്ചതാകാനാണ് സാധ്യതയെന്ന് പലരും അഭിപ്രായപ്പെടുന്നു. മാമന്നൻ സിനിമ കൂടി ഇറങ്ങിയതോടെ ഫഹദിന് വൻ ജനപ്രീതിയാണ് ഉള്ളത്. ഇതോടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലേക്ക് പുഷ്പ-2വും ഇടംപിടിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമൽഹാസൻ, വിജയ് സേതുപതി, സെയ്ഫ് അലി ഖാൻ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് ഈ നിരയിൽ മുന്നിൽ.
Post Your Comments