സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് നിമിഷ. തൃശ്ശൂരില്‍ പുലിയായി ആടിത്തിമിർത്ത നിമിഷ താന്‍ പുലിയായപ്പോള്‍ തന്നെ അഭിനന്ദിച്ച് പലരുമെത്തിയെങ്കിലും തന്റെ നാട്ടുകാര്‍ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നു തുറന്നു പറയുന്നു.
‘കേരളത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും തന്നെ അഭിനന്ദിച്ച് പലരുമെത്തി. അതേസമയം ചിലര്‍ക്ക് ഇതൊന്നും അത്ര പിടിച്ചിട്ടില്ല’ – മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിൽ നിമിഷ പറയുന്നു.
read also: വെണ്ണക്കണ്ണനായി മഹാലക്ഷ്മി: വീഡിയോ പങ്കുവച്ച് കാവ്യാ മാധവൻ
‘വീഡിയോയും ഫോട്ടോയുമൊക്കെ പ്രചരിച്ചതോടെ പലരും വിളിച്ചെങ്കിലും ചിലര്‍ക്ക് ഇതൊന്നും ഒട്ടും പിടിച്ചിട്ടില്ല. എന്റെ പല വീഡിയോയ്ക്ക് താഴെയും പല തരത്തിലുള്ള കമന്റുകളുമുണ്ട്. നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ, വീട്ടില്‍ എങ്ങാനും ഇരുന്നൂടെ എന്നൊക്കെ പലരും ചോദിച്ചു. നിങ്ങള്‍ക്ക് നാണമില്ലേ എന്നുവരെ ആള്ക്കാര് ചോദിച്ചിട്ടുണ്ട്. അവരുടെ വാക്ക് കേട്ടല്ലല്ലോ താന്‍ പുലികളിയ്ക്ക് ഇറങ്ങിയത്’- നിമിഷ ചോദിക്കുന്നു.
‘വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയാല്‍ പോലും പലര്‍ക്കും അത് സെക്സാണ്. ഒരു പെണ്ണിന്റെ ശരീരത്തിന്റെ ഭാഗം പുറത്തു കണ്ടാല്‍ എന്തിന് അതില്‍ സെക്സ് കൊണ്ടുവരണം. കേട്ട് കേട്ട് ഇപ്പോള്‍ ഞാന്‍ നെഗറ്റീവ് കമന്റൊന്നും ശ്രദ്ധിക്കാതായി’- നിമിഷ പങ്കുവച്ചു
Post Your Comments