‘ഭാരത്’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ആത്മീയ നേതാവ് സദ്ഗുരുവിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു കങ്കണയുടെ പ്രതികരണം. തന്റെ ഗുരു ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇന്ത്യയിലേക്കല്ല ഇനി ഭാരതത്തിലേക്കാണ് മടങ്ങുന്നതെന്നും കങ്കണ കുറിച്ചു.
എന്റെ ഗുരു വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ഒന്നുമല്ല. ഞാൻ ആ കാൽക്കൽ വെറും പൊടിക്ക് തുല്യമാണ്, അദ്ദേഹം ഇപ്പോൾ കൈലാസത്തിലേക്കുള്ള യാത്രയിലാണ്. പേരുമാറ്റത്തെക്കുറിച്ച് ഇപ്പോൾ അറിയാൻ വഴിയില്ല, എന്നാൽ രാജ്യത്തിന്റെ പേര് മാറ്റാനുള്ള ഈ അതുല്യമായ നീക്കത്തെക്കുറിച്ച് അറിയുമ്പോൾ, അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറയും. അവൻ ഇന്ത്യയിലേക്കല്ല, തന്റെ പ്രിയപ്പെട്ട ഭാരതത്തിലേക്കാണ് മടങ്ങുക’- എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.
അടിച്ചമർത്തുന്ന ആളുകൾ നൽകിയ പേര് സ്വീകരിക്കുന്നത് തെറ്റാണെന്ന് സദ്ഗുരു വീഡിയോയിൽ പറയുന്നുണ്ട്. ചില ബാഹ്യശക്തികൾ നമ്മെ കീഴടക്കാൻ വരുമ്പോൾ, അവർ ആദ്യം ചെയ്യുന്നത് നമ്മുടെ പേര് മാറ്റുക എന്നതാണ്. നമ്മുടെ വ്യക്തിത്വം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. രാജ്യത്തിന്റെ പേര് ഭാരതത്തിൽ നിന്ന് ഇന്ത്യ എന്നാക്കി മാറ്റിയത് നമ്മൾ ചെയ്ത വലിയ തെറ്റാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും സദ്ഗുരു പറയുന്നു. രണ്ട് വർഷം മുമ്പ് താനും ഇന്ത്യ എന്ന പേര് മാറ്റാൻ അഭ്യർത്ഥിച്ചിരുന്നുവെന്ന് മറ്റൊരു പോസ്റ്റിൽ കങ്കണ പറഞ്ഞു. 2021ൽ കങ്കണ പറഞ്ഞ വാർത്തയുടെ സ്ക്രീൻ ഷോട്ടും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Post Your Comments