GeneralLatest NewsMollywoodNEWSWOODs

കുറേ ടീച്ചേഴ്സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്: തുറന്ന് പറഞ്ഞ് ഗോകുല്‍ സുരേഷ്

വീട്ടില്‍ വളരെ സ്ടോങ്ങായി നില്‍ക്കുന്ന ആള്‍ അനിയത്തി ഭാഗ്യയാണ്

സ്കൂളില്‍ പഠിക്കുന്ന സമയത്ത് ടീച്ചര്‍മാര്‍ കുട്ടികളെ അനാവശ്യമായി ടോര്‍ച്ചര്‍ ചെയ്തിരുന്നതായി തോന്നിയുട്ടുണ്ടെന്ന് നടൻ ഗോകുല്‍ സുരേഷ്. പഠിക്കുന്ന സമയത്ത് ടീച്ചര്‍മാരെ എതിര്‍ത്തിരുന്ന സന്ദർഭങ്ങൾ ഉണ്ടായിരുന്നുവെന്നും ഗോകുൽ പറ‍ഞ്ഞു.

read also:സര്‍ജറി കഴിഞ്ഞ് ഒരു ദിവസം റോഡിൽ വച്ച് പെട്ടെന്ന് ആരോ ഒരാള്‍ എന്നെ കടന്നു പിടിച്ചു: ദുരനുഭവത്തെ കുറിച്ച് നടി ത്രിനേത്ര

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സ്കൂളില്‍ പഠിക്കുന്ന സമയത്ത് പലപ്പോഴും ടീച്ചര്‍മാരെ എതിര്‍ത്തിരുന്നു. ടീച്ചര്‍മാര്‍ വിളിപ്പിക്കുമ്പോള്‍ അച്ഛൻ വരില്ല. അമ്മ വരും, അമ്മ ചിലപ്പോള്‍ കരയും. കുറേ ടീച്ചേഴ്സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ ടീച്ചര്‍മാര്‍ കുഞ്ഞുങ്ങളെ ടോര്‍ച്ചര്‍ ചെയ്യുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ക്ലാസ്മേറ്റ്സിനെ അനാവശ്യമായി ശിക്ഷിച്ചാല്‍ അവരുടെ കാര്യത്തില്‍ ഇടപെടുമായിരുന്നു.

വീട്ടില്‍ വളരെ സ്ടോങ്ങായി നില്‍ക്കുന്ന ആള്‍ അനിയത്തി ഭാഗ്യയാണ്. തുല്യതയ്‌ക്ക് വേണ്ടി അവള്‍ സംസാരിക്കും. അച്ഛനിലും അമ്മയിലും തുല്യത കണ്ടില്ലെങ്കിലും അവള്‍ വഴക്കുണ്ടാക്കും. അച്ഛനോ അമ്മയോ ഇങ്ങനെ വളരണമെന്നാെന്നും പറ‍ഞ്ഞിട്ടില്ല. നിങ്ങളുടെ തെറ്റുകള്‍ കണ്ട് പിടിച്ച്‌ നിങ്ങള്‍ തന്നെ തിരുത്തണം എന്നാണ് പറയാറുള്ളത്. അച്ഛനില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കൃത്യനിഷ്ഠത, ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത് ലഭിക്കുന്നത് വരെ പോരാടുകയെന്നതൊക്കെ തനിക്ക് ഇഷ്ടമാണ്. ബന്ധങ്ങള്‍ സൂക്ഷിക്കുന്നത് അച്ഛനെ കണ്ട് പഠിക്കണം. അച്ഛനില്‍ നിന്നും ചില വ്യത്യാസങ്ങള്‍ എനിക്കുണ്ട്.’- ഗോകുല്‍ സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button