GeneralLatest NewsMollywoodNEWSWOODs

ഒരു ദിവസം ഞാൻ നിങ്ങളുടെ പാതിയെങ്കിലുമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു: വൈകാരിക കുറിപ്പുമായി ദുൽഖർ

ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു

 മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടനും മകനുമായ ദുൽഖർ സൽമാൻ.

‘കുട്ടിയായിരുന്നപ്പോള്‍, വളരുമ്പോള്‍ നിങ്ങളെ പോലെയുള്ള ഒരു പുരുഷനാവണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നിങ്ങളെ പോലെയൊരു നടൻ ആവണമെന്ന് ആഗ്രഹിച്ചു. ഞാൻ ഒരു പിതാവായപ്പോഴും നിങ്ങളെ പോലെ ആവാനാണ് ആഗ്രഹിച്ചത്. ഒരു ദിവസം ഞാൻ നിങ്ങളുടെ പാതിയെങ്കിലുമായി തീരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പാ!’

read also: വേറെ പണിയൊന്നുമില്ലേ, വീട്ടില്‍ എങ്ങാനും ഇരുന്നൂടെ, നിങ്ങള്‍ക്ക് നാണമില്ലേ എന്നെല്ലാം ചോദിക്കുന്നവരുണ്ട്: നിമിഷ ബിജോ

‘ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങള്‍ക്ക് മാത്രം കഴിയുന്ന രീതിയില്‍ ലോകത്തെ വിസ്മയിപ്പിക്കുന്നതും വിനോദിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും തുടരുക- എന്നാണു ദുല്‍ഖര്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

പ്രിയപ്പെട്ട ദിവസം, ലോകം ആഘോഷിക്കുന്ന എന്റെ ഹീറോ, വണ്‍മാൻ, ഫാൻ ബോയ് ഫസ്റ്റ്, മൈ ഡാഡി സ്ട്രോങ്ങസ്റ്റ് തുടങ്ങിയ ഹാഷ് ടാഗുകളോടെ ദുല്‍ഖര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.

shortlink

Related Articles

Post Your Comments


Back to top button