GeneralLatest News

‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’- മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാളം മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വലിയ രീതിയിലാണ് താരത്തിൻരെ പിറന്നാള്‍ ആഘോഷമാക്കാൻ ഫാൻസ്‌ തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരാഴ്ച മുൻപ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോഴിതാ പ്രിയ താരത്തിന് പിറന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി.

‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന കാൽ ലക്ഷം രക്തദാനം വൻ വിജയമാകുന്നു.

മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളിൽ ആദ്യകാലഘട്ടം മുതൽ പങ്കാളിയായിരുന്ന ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button