എമ്മില്‍ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ നിര്‍ദേശിച്ചത് നടൻ ദിലീപ്, അതോടെ ഭാഗ്യം വന്നു: നടി മിര്‍ണ മേനോന്‍

എന്റെ ആന്റിക്കൊപ്പം സിദ്ദിഖ് സാറിനെ കാണാൻ പോയതായിരുന്നു ഞാൻ

സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ വന്നവർ ഏറെയാണ്. അവരിൽ പലരും തങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന് പേരുകളിൽ മാറ്റം വരുത്തുകയോ മറ്റൊരു പേര് സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. അത്തരത്തിൽ പേര് മാറ്റിയതോടെ ഭാഗ്യം തെളിഞ്ഞ നടിയാണ് ജയിലറില്‍ രജനികാന്തിന്റെ മരുമകളായി അഭിനയിച്ച മിര്‍ണ മേനോൻ. അതിന്റെ കാരണം താരം ഒരു അഭിമുഖത്തിൽ പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

തമിഴിലൂടെയായിരുന്നു അഭിനയ രംഗത്ത് എത്തിയ മിര്‍ണ സിനിമയിൽ സ്വീകരിച്ച പേര് അതിഥി എന്നായിരുന്നു. മോഹൻലാല്‍ നായകനായ ബിഗ് ബ്രദറിലേക്ക് സെലക്ടായ ശേഷം സിദ്ദിഖാണ് പേര് മാറ്റാൻ നിര്‍ദേശിച്ചതെന്നും അതിന് ശേഷം എമ്മില്‍ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ നിര്‍ദേശിച്ചത് നടൻ ദിലീപാണെന്നും നടി തുറന്നു പറയുന്നു.

read also: സനാതന ധർമ്മത്തെ വിട്ട് പുതിയ ഇരവാദമായ ജാതിയും പറഞ്ഞെത്തിയിരിക്കുന്ന നടൻ ഉദയനിധി അറിയാൻ: കുറിപ്പ്

‘എന്റെ ആന്റിക്കൊപ്പം സിദ്ദിഖ് സാറിനെ കാണാൻ പോയതായിരുന്നു ഞാൻ. അവിടെ വെച്ചുണ്ടായ പരിചയത്തിലൂടെയാണ് ബിഗ് ബ്രദറിലേക്ക് ക്ഷണം വരുന്നത്. മലയാളത്തില്‍ അതിഥി എന്ന പേരില്‍ നിരവധി നടിമാരുണ്ടെന്നും അതുകൊണ്ട് തന്നെ പുതിയ പേര് കണ്ടുപിടിക്കാനും സിദ്ദിഖ് സാര്‍ നിര്‍ദേശിച്ചു. ഇക്കാര്യം ദിലീപേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എമ്മില്‍ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ പറഞ്ഞത്.

നീ ‘എ’ എന്ന ലെറ്ററില്‍ തുടങ്ങുന്ന പേര് വെച്ചാല്‍ ശരിയാവില്ല. എമ്മില്‍ തുടങ്ങുന്ന പേര് വെക്കാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ കുറച്ച്‌ പേര് കണ്ടുപിടിച്ചു. അതില്‍ മിര്‍ണ എന്ന പേര് എന്റെ സുഹൃത്ത് സജസ്റ്റ് ചെയ്തതാണ്. എല്ലാവര്‍ക്കും ഈ പേര് ഇഷ്ടപ്പെടുകയും ചെയ്തു. എമ്മില്‍ തുടങ്ങുന്ന പേര് വെച്ച അടുത്ത ദിവസം ഞാൻ ബിഗ് ബ്രദര്‍ സിനിമ സൈൻ ചെയ്തു. പേര് മാറ്റിയാല്‍ നിനക്ക് ഉയര്‍ച്ചയുണ്ടാകുമെന്നും രക്ഷപ്പെടുമെന്നും അന്ന് ദിലീപേട്ടന്‍ പറഞ്ഞിരുന്നു-‘ മിര്‍ണ പറഞ്ഞു.

Share
Leave a Comment