![](/movie/wp-content/uploads/2023/09/akshai-gill.jpg)
അക്ഷയ് കുമാർ തന്റെ വരാനിരിക്കുന്ന പ്രോജക്റ്റ് മിഷൻ റാണിഗഞ്ച് എന്ന ചിത്രത്തിന്റെ പേര് ചെറുതായി ഒന്ന് പരിഷ്കരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം.
മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ എന്നായിരുന്നു അക്ഷയ് കുമാറിന്റെ ചിത്രത്തിന് മുമ്പ് പേരിട്ടിരുന്നത്, എന്നാൽ ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് ചിത്രത്തിന്റെ പേര് മാറ്റുന്നത്, മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യൂ എന്നാണ് താരം ചിത്രത്തിന്റെ പേര് മാറ്റിയത്. ഭാരത് എന്ന് ചേർത്തതിനെ പലരും വിമർശിക്കുകയും ട്രോളുകയും ചെയ്യുന്നുണ്ട്, എന്നാൽ ഭാരത് എന്ന പേര് ഇട്ടതിനോട് അനുകൂലിക്കുന്നവരാണ് ഏറെയും. 2023 ഒക്ടോബർ 6 ന് തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.
ഒരു യഥാർഥ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യൂ. ഭാരതത്തിനെ കൽക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ അന്തരിച്ച ശ്രീ ജസ്വന്ത് സിംഗ് ഗില്ലിന്റെ വീര കഥകളാണ് ചിത്രത്തിന് അടിസ്ഥാനം. 1989 നവംബറിലെ റാണിഗഞ്ചിൽ കൽക്കരി ഖനിയിൽ വെള്ളം കയറി ഉണ്ടായ അപകടത്തിൽ അകപ്പെട്ടവരെ രക്ഷിച്ച ജസ്വന്ത് സിംഗ് ഗില്ലായാണ് അക്ഷയ് കുമാർ വേഷമിടുന്നത്.
Post Your Comments