
ഫഹദ് അഹമ്മദുമായി വിവാഹിതയായ ബോളിവുഡ് നടി സ്വര ഭാസ്‌കർ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഗർഭിണി ആയതോടെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായി തന്നെ നിൽക്കുകയാണ് സ്വര ഭാസ്ക്കർ. അഭിനയത്തിൽ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് നടിയിപ്പോൾ.
അടുത്തിടെ, ചിലപ്പോൾ നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ഒരുമിച്ച് ഉത്തരം ലഭിക്കും! ഞങ്ങൾ ഒരു പുതിയ ലോകത്തേക്ക് ചുവടുവെക്കുമ്പോൾ, അനുഗ്രഹീതരും, നന്ദിയുള്ളവരും, ആവേശഭരിതരും ആണെന്ന് സ്വര ട്വീറ്റ് ചെയ്തിരുന്നു. കുഞ്ഞുവാവയെ കാത്തിരിക്കുകയാണെന്ന് ഇടക്കിടെ താരം കുറിക്കാറുണ്ട്. ഭർത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും താരം ഇടക്കിടെ പങ്കുവക്കാറുണ്ട്.
ഗൗണിൽ നിറവയറിൽ അതി സുന്ദരിയായി ഫോട്ടോഷൂട്ട് നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സമാജ് വാദി പാർട്ടി യുവ നേതാവായ ഫഹദുമായുള്ള വിവാഹം 2023 ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു രാഷ്ട്രീയ പരിപാടിക്കിടെയാണ് തന്റെ പ്രിയതമനെ കണ്ടുമുട്ടിയതെന്ന് സ്വര വ്യക്തമാക്കിയിരുന്നു. ആദ്യം നല്ല സൗഹൃദത്തിലായിരുന്ന തങ്ങൾ പതിയെ പ്രണയത്തിലാകുകയായിരുന്നു എന്നാണ് നടി പറയുന്നത്. ഏറെ കാലത്തെ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയത്.
Post Your Comments