CinemaLatest News

ഉദയനിധി പാവം, അവന്റെ വാക്കുകളെ ചിലർ വളച്ചൊടിച്ച് ഈ പരുവത്തിലാക്കി: പാ രഞ്ജിത്

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വാക്കുകളെ ശക്തമായി പിന്തുണക്കുന്നുവെന്നും പാ രഞ്ജിത്

സനാതന ധർമ്മത്തെ ഈ ലോകത്ത് നിന്ന് ഇല്ലാതാക്കണമെന്ന തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇല്ലായ്മ ചെയ്യാൻ പറഞ്ഞത് മാറ്റി പറയില്ലെന്നും വീണ്ടും ഉദയനിധി വ്യക്തമാക്കിയിരുന്നു, നടി ഖുശ്ബൂ, രാഷ്ട്രീയ പ്രമുഖർ എന്നിവർ ഉദയനിധിയുടെ വാക്കുകളോടുള്ള പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഉദയനിധിയെ ശക്തമായി പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ പാ രഞ്ജിത്. ഉദയനിധി പാവമാണെന്നും പലരും അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്നാണ് സംവിധായകൻ പാ രഞ്ജിത് പറയുന്നത്.

നൂറ്റാണ്ടുകളായുള്ള ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമാണ് സനാതന ധർമ്മത്തിന്റെ ഉന്മൂലനം ചെയ്യുവാനുള്ള ആഹ്വാനം. ജാതിയുടെയും ലിം​ഗത്തിന്റെയും പേരിലുള്ള മനുഷ്വത്വ രഹിതമായ ആചാരങ്ങളുടെ വേരുകൾ സനാതന ധർമ്മത്തിലുണ്ട്. പെരിയാറെ പോലുള്ളവർ ഇതിനെതിരെ പോരാടിയവരാണ്. ഉദയനിധിക്കെതിരെയുള്ള ആക്രമണത്തെ അപലപിക്കുന്നുവെന്നും രഞ്ജിത് വ്യക്തമാക്കി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വാക്കുകളെ ശക്തമായി പിന്തുണക്കുന്നുവെന്നും സംവിധായകൻ പാ രഞ്ജിത്.

 

 

shortlink

Related Articles

Post Your Comments


Back to top button