തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്ന നടി നിരോഷയുടെ വീട്ടിൽ മോഷണം. നിരോഷയും ഭര്‍ത്താവ് റാംകിയും താമസിക്കുന്ന തേനംപേട്ടിലെ ജെമിനി ഹൌസിംഗ് കോംപ്ലക്സിലെ അപ്പാര്‍ട്ട്മെന്റിലാണ് മോഷണം നടന്നിരിക്കുന്നത്. ചെന്നൈയിലെ തേനംപേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് നിരോഷ. വീട്ടിന്റെ ആധാരം അടക്കം രേഖകള്‍ മോഷണം പോയെന്നു നടി പരാതിയില്‍ പറയുന്നത്.
നിരോഷയുടെയും ഭര്‍ത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ വീട്ടുകാര്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് പറയുന്നു.
read also:ബിഗ് ബോസിൽ ഷക്കീലക്ക് ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് അറിയാം
നടന് റാംകിയെ 1995 ല്‍ വിവാഹം കഴിച്ചതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നിരോഷ. രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലൂടെ കുറേക്കാലത്തിന് ശേഷം നിരോഷ തിരിച്ചുവരുകയാണ്.
Post Your Comments