കന്നഡ സിനിമാ താരവും രാഷ്ട്രീയക്കാരിയുമായ ആയ ദിവ്യ സ്പന്ദന ഹൃദയാഘാതം മൂലം മരിച്ചുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ദിവ്യ സ്പന്ദന ജീവിച്ചിരിപ്പുണ്ട്, ഇപ്പോൾ യൂറോപ്പിലാണ് ദിവ്യ സ്പന്ദന എന്ന് കുടുംബം പ്രതികരിച്ചു. മരണത്തെക്കുറിച്ചുള്ള അഭ്യൂഹം എവിടെ നിന്നാണ് ആരംഭിച്ചതെന്ന് വ്യക്തമല്ല. സ്പന്ദന ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ച് ആരോ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഇത് ശ്രദ്ധ നേടിയത്. പിന്നീട് നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായി മാറിയത്. താരത്തിന്റെ ആരാധകരടക്കം ഈ വാർത്ത വ്യാജമാണെന്ന് അറിയാതെ ഷെയർ ചെയ്തിരുന്നു.
അഭ്യൂഹം പരന്നതോടെ നിരവധി ആൾക്കാർ ദിവ്യ സ്പന്ദനയെ നേരിട്ട് സമീപിച്ചു. തന്റെ മരണവാർത്ത കേട്ട് സ്പന്ദന അമ്പരന്നെന്ന് വാർത്തകളുണ്ട്. രണ്ട് ദിവസത്തിന് ശേഷം താരം ബെംഗളുരുവിലുള്ള വസതിയിലേക്ക് മടങ്ങിയെത്തുമെന്നും കുടുംബം വ്യക്തമാക്കി. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിലൂടെയായിരുന്നു താരത്തിന്റെ രാഷ്ട്രീയ രംഗത്തേക്കുള്ള അരങ്ങേറ്റം. അഭി എന്ന സൂപ്പർ ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു നടൻ പുനീത് രാജ്കുമാറിനൊപ്പം ദിവ്യ സ്പന്ദന അഭിനയരംഗത്തേക്ക് എത്തിയത്.
Post Your Comments