ഹൈദരാബാദ്: തന്റെ 100 ആരാധകരുടെ കുടുംബങ്ങൾക്ക് ‘കുഷി’ സിനിമയുടെ പ്രതിഫലത്തിൽ നിന്ന് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് നടൻ വിജയ് ദേവരകൊണ്ട പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ് ദേവരകൊണ്ടയെ വിമർശിച്ച് വിതരണക്കാരൻ രംഗത്തെത്തി.
അടുത്തിടെ വിശാഖപട്ടണത്ത് നടന്ന ‘കുഷി’യുടെ വിജയ പരിപാടിയിൽ നടൻ വിജയ് ദേവരക്കൊണ്ട തന്റെ ആരാധകരുടെ കുടുംബങ്ങൾക്കായി 1 ലക്ഷം വീതം നൽകുമെന്നാണ് പ്രഖ്യാപിച്ചത്. 1 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. വിജയ് ദേവരകൊണ്ടയുടെ ഈ പ്രഖ്യാപനത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, വിജയ് ദേവരകൊണ്ടയുടെ 2020 ലെ ‘വേൾഡ് ഫേമസ് ലവർ’ എന്ന ചിത്രത്തിന്റെ വിതരണക്കാരായ അഭിഷേക് പിക്ചേഴ്സ് ട്വിറ്ററിൽ വിജയ് ദേവരകൊണ്ടയെ വിമർശിച്ചു. പോസ്റ്റ് ഇങ്ങനെ: “പ്രിയപ്പെട്ട വിജയ് ദേവരകൊണ്ട, ‘വേൾഡ് ഫേമസ് ലവർ’ വിതരണത്തിലൂടെ ഞങ്ങൾക്ക് എട്ട് കോടി രൂപ നഷ്ടമായി. എന്നാൽ ആരും അതേക്കുറിച്ച് സംസാരിച്ചില്ല. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ വലിയ മനസ്സുള്ള കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുന്നു. ഞങ്ങളുടെ പ്രസാധകരുടെയും വിതരണക്കാരുടെയും കുടുംബങ്ങളെയും നിങ്ങൾ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” എന്നാണ് പോസ്റ്റ് ചെയ്തത്.
മാധവ് സംവിധാനം ചെയ്ത ‘വേൾഡ് ഫേമസ് ലവർ’ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഐശ്വര്യ രാജേഷ്, റാഷി ഖന്ന, കാതറിൻ തെരേസ എന്നിവർ അഭിനയിച്ച ചിത്രമാണ്. ചിത്രം ബോക്സോഫിൽ വൻ പരാജയമായി മാറിയിരുന്നു.
Post Your Comments