![](/movie/wp-content/uploads/2022/11/shakeela-2.jpg)
ബിഗ് ബോസ് 7 തെലുങ്കിന്റെ ആവേശകരമായ സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ. ഷോയുടെ അവതാരകനായ നാഗാർജുന അക്കിനേനി വളരെയധികം സ്നേഹത്തോടെ താരത്തെ സ്വാഗതം ചെയ്യുകയും ഷോയുടെ സെറ്റിൽ നടിക്ക് ഒരു സർപ്രൈസ് നൽകുകയും ചെയ്തു.
ഈ സീസണിൽ 15 മത്സരാർത്ഥികൾ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ. ഇതുവരെ 14 മത്സരാർത്ഥികൾ മാത്രമാണ് ബിഗ് ബോസ് ഹൗസിൽ പ്രവേശിച്ചിട്ടുള്ളത്. ഏറ്റവും ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത് ഷക്കീലയാണ്. 14 പേരിൽ ഭൂരിഭാഗവും സിനിമാ മേഖലയിൽ നിന്നുള്ളവരാണ്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിയാണ് ഇന്ന് ഷക്കീല. ബിഗ് ബോസ് 7 ലേക്ക് ഷക്കീലയെ കൊണ്ടുവരുന്നു എന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോൾ അവ യാഥാർത്ഥ്യമായിരിക്കുകയാണ്. ഷക്കീല ബിഗ് ബോസ് ഹൗസിൽ പ്രവേശിച്ചതോടെ ഊഹാപോഹങ്ങൾക്ക് വിരാമമായി.
ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രത്യേകിച്ച് മലയാളം, തമിഴ് സിനിമകളിൽ പ്രവർത്തിച്ച ഷക്കീലക്ക് വൻ ആരാധക പിന്തുണയാണ് ഉള്ളത്. താരത്തിന്റെ സത്യസന്ധമായ പെരുമാറ്റവും ബോൾഡായ സമീപനവും അറിവും താരത്തിനെ സോഷ്യൽ മീഡിയയിൽ അടക്കം പോപ്പുലറാക്കി തീർത്തിരുന്നു. 3.5 ലക്ഷമാണ് താരത്തിന് പ്രതിഫലം ആയി ലഭിക്കുക എന്നാണ് വിവരം. നടൻ ശിവജിക്ക് നാല് ലക്ഷമാണ് നൽകുക. നടി രാധികക്ക് 2 ലക്ഷമാണ് ലഭിക്കുക. ഗൗതം കൃഷ്ണക്ക് 1.7 ലക്ഷം കിട്ടുമെന്നും വാർത്തകളുണ്ട്.
Post Your Comments