സിനിമയിൽ വന്നതിന് ശേഷം നേരിട്ട പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഓർത്തെടുത്ത് നടൻ അപ്പാനി ശരത്. ഒരുപാട് അനുഭവിച്ചുവെന്നും താരം വ്യക്തമാക്കി.
ഒറ്റപ്പെട്ട് പോയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ശരത്, അങ്കമാലി ഡയറീസിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. അപ്പാനി രവിയെന്ന കഥാപാത്രമാണ് വഴിത്തിരിവായത്.
സിനിമയിൽ വന്നതിന് ശേഷം ഒരുപാട് കഷ്ട്ടപ്പെടേണ്ടി വന്നു, പലരും കുറ്റപ്പെടുത്തി, ചെയ്യാത്ത തെറ്റുകൾക്ക് തന്നെ ശിക്ഷിച്ചെന്നും നടൻ വ്യക്തമാക്കി. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് വിളിക്കുന്ന ഇടത്തൊക്കെ പോയി അഭിനയിച്ചു. അവിടെ നിന്നൊക്കെ തനിക്ക് പണി കിട്ടിയെന്നും അപ്പാനി ശരത് പറയുന്നു. ഇടക്ക് ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. മനപൂർവ്വം പല സിനിമകളിൽ നിന്ന് തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്നും അപ്പാനി ശരത്.
പല ചിത്രങ്ങളിൽ നിന്നും അവസാന നിമിഷം പോലും ഒഴിവാക്കി വിട്ടിട്ടുണ്ട്. പണ്ട് തിരുവനന്തപുരം ശംഖുമുഖത്ത് എന്റെ ബന്ധുക്കളും കുറേ സുഹൃത്തുക്കളും ഷൂട്ട് കാണാനെത്തി. എല്ലാവരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്ത ശേഷം 25 ദിവസം കയറി വസ്ത്രം മാറിയ കാരവനിലേക്ക് എന്നെ കയറ്റിയില്ല, വന്ന എല്ലാവരുടേയും മുന്നിൽ അപമാനിതനായി കരഞ്ഞു നിൽക്കുന്ന എന്നെ അവർക്ക് കാണേണ്ടി വന്നു. മോഹൻലാലിന്റെ കാരവനിന് വില പറയാൻ ആയോടാ നീ എന്നൊക്കെയായിരുന്നു പലരുടെയും ചോദ്യം. ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന, ആരാധിക്കുന്ന മോഹൻലാലിന്റെ കാരവാനിന് വിലപറയാൻ മാത്രം താൻ ആയിട്ടില്ലെന്നും പലരും കാര്യമറിയാതെ എന്തിന് തന്നെ ദ്രോഹിക്കുന്നുവെന്നും താരം ചോദിക്കുന്നു.
Post Your Comments