ബാഹുബലിയിലെ കട്ടപ്പ നടൻ സത്യരാജിന് ഏറെ ആരാധകരെ നേടിക്കൊടുത്ത കഥാപാത്രമാണ്. ഇപ്പോൾ വെപ്പൺ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്.
തനിക്ക് സിനിമയിൽ കട്ടപ്പയുടെ വേഷം വാഗ്ദാനം ചെയ്തതിന് സംവിധായകൻ എസ് എസ് രാജമൗലിയോട് അദ്ദേഹം സത്യരാജ് രേഖപ്പെടുത്തി. തന്റെ വെപ്പൺ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വെച്ച് കട്ടപ്പയുടെ വേഷത്തെക്കുറിച്ച് മുതിർന്ന നടൻ സത്യരാജ് സംസാരിച്ച കാര്യങ്ങളാണ് ആരാധകർ ചർച്ചചെയ്യുന്നത്. ഒരു നടനെ അവരുടെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് ഒരു സമ്മാനമാണ്, ബാഹുബലിക്ക് ശേഷം നിങ്ങൾ എന്നെ കട്ടപ്പ സത്യരാജ് എന്ന് വിളിക്കുകയാണെങ്കിലും കട്ടപ്പ എന്ന് വിളിച്ചാലും സന്തോഷം മാത്രമേ ഉള്ളെന്നും താരം.
ആളുകൾ എന്നെ എന്റെ കഥാപാത്രത്തിന്റെ പേരിൽ വിളിക്കുന്നത് ഒക്കെ ഞാൻ ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു നടന്റെ വിജയമാണ്. കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സൂചനയാണ് ആ വിളികൾ. ഞങ്ങൾ ഒരു പാർട്ടിക്കായി ഫിജി ദ്വീപുകളിൽ പോയി, അവിടെ എല്ലാവരും ‘ബാഹുബലി’ സിനിമ കണ്ടു, എന്നെ കട്ടപ്പയായി തിരിച്ചറിഞ്ഞു, കട്ടപ്പയായി അഭിനയിച്ചതിൽ സന്തോഷിക്കുന്നുവെന്നും താരം പറഞ്ഞു.
Post Your Comments