തബസ്സും ഫാത്തിമ ഹാഷ്മി അഥവാ തബു ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ്. കരിയറിൽ, തബു നിരവധി ബോളിവുഡ് നടന്മാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പല വിവാദങ്ങളിലും പെട്ടിട്ടുള്ള താരം നാഗാർജുനയുമായുള്ള പ്രണയത്തിന്റെ പേരിൽ ഏറെ ഗോസിപ്പുകൾക്ക് ഇരയായിരുന്നു.
ഇപ്പോഴും അവിവാഹിതയാണ് താരം. ഒരിക്കലും വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം തബു വെളിപ്പെടുത്തി, അജയ് ദേവ്ഗൺ കാരണമാണ് താൻ വിവാഹം കഴിക്കാതെ നിൽക്കുന്നത് എന്നാണ് നടി തബു പറഞ്ഞത്. അവനൊറ്റ ആളാണ് വിവാഹം കഴിക്കാതെ ഇങ്ങനെ ജീവിക്കാൻ കാരണം, ഞാനും അജയും 25 വർഷമായി പരസ്പരം അറിയാം. എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തും ആയിരുന്നു അജയ് ദേവ്ഗൺ, എന്റെ ചെറുപ്പത്തിൽ, സമീറും അജയും എന്നെ പിന്തുടരുകയും എന്നോട് സംസാരിക്കാൻ വരുന്ന ആൺകുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു.
അവർ വലിയ ശല്യക്കാരായിരുന്നു, ഇന്ന് ഞാൻ അവിവാഹിതയാണെങ്കിൽ അതിന് കാരണം അജയ് ദേവ്ഗൺ ആണ്. അവൻ ചെയ്തതിൽ പശ്ചാത്തപിക്കുകയും വിഷമിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും തമാശയോടെ താരം പറഞ്ഞു. വിവാഹിത ആകാത്തതിൽ വിഷമമില്ലെന്നും അഭിനയത്തിനാണ് ജീവിതത്തിൽ പ്രാധാന്യം നൽകുന്നതെന്നും നടി തബു വ്യക്തമാക്കി.
Post Your Comments