ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ‘ജവാൻ’ സിനിമയുടെ റിലീസിന് മുന്നേ തിരുപ്പതിയിലെത്തി.
സെപ്റ്റംബർ 7 ന് ലോകമെമ്പാടും തിയേറ്ററുകളിൽ ജവാൻ ചിത്രം എത്തും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അഭിനേതാക്കൾ തിരുപ്പതിയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അനുഗ്രഹം തേടി. ‘ജവാൻ’ താരങ്ങൾക്കൊപ്പം ഷാരൂഖിന്റെ മകൾ സുഹാന ഖാനും നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും കൂടെയുണ്ടായിരുന്നു. പ്രാർഥിച്ച് ഇറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്.
എസ്ആർകെ, നയൻതാര, വിഘ്നേഷ്, സുഹാന എന്നിവർ ക്ഷേത്രത്തിൽ നിന്നും തൊഴുത് ഇറങ്ങുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആരാധകർ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് കിംങ് ഖാന്റെ ‘ജവാൻ’ സിനിമ. നയൻതാര, വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര, റിധി ഡോഗ്ര, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ദീപിക പദുക്കോൺ അതിഥി വേഷത്തിൽ അഭിനയിച്ച ഷാരൂഖിന്റെ ചിത്രം ജവാൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സെപ്റ്റംബർ 7 ന് റിലീസ് ചെയ്യും.
Post Your Comments