മുസ്ലീമായിട്ടും എനിക്കായി ക്ഷേത്രം വരെ പണിതു, എല്ലാവരെയും തുല്യരായി കാണാൻ സനാതന ധർമ്മം പഠിപ്പിക്കുന്നുവെന്ന് നടി ഖുശ്ബു. നിങ്ങളെത്ര നിഷേധിച്ചാലും സത്യത്തെ മൂടി വയ്ക്കാൻ കഴിയില്ലെന്നും ഖുശ്ബു.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നും വംശഹത്യ നടത്തണമെന്നും ആഹ്വാനം ചെയ്ത ഉദയനിധി സ്റ്റാലിന് മറുപടി ആയാണ് ഖുശ്ബു ഇത്തരത്തിൽ പ്രതികരിച്ചത്. ഞാൻ ഒരു മുസ്ലീം പശ്ചാത്തലത്തിൽ നിന്നാണ് വന്നത്, എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം. എല്ലാവരെയും ഒന്നായി വിശ്വസിക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, സ്വീകരിക്കുക ഇതാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. ഇല്ലായ്മ ചെയ്യാൻ നോക്കുന്നത് വെറുതെയാണെന്നും നടി ഖുശ്ബു.
ഈ സത്യം ഡിഎംകെ ചെയർമാൻ വീരമണി വളരെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. , എന്നിട്ടും ഡിഎംകെ എന്തുകൊണ്ട് നിഷേധിക്കുന്നു?? അവരുടെ പരാജയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള ഒരു മുടന്തൻ മാർഗം മാത്രമാണ് ഉദയനിധിയുടെ വാക്കുകളെന്നും ഖുശ്ബു. നാനാവശത്ത് നിന്നും രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും സനാതന ധർമ്മത്തെ ഇല്ലായ്മ ചെയ്യണമെന്ന തന്റെ അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നതായി ഉദയനിധി വ്യക്തമാക്കി.
Post Your Comments