മിമി (2021) എന്ന ചിത്രത്തിലെ അഭിനയത്തിന് അടുത്തിടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ കൃതി സനോൺ തന്നെ ജീവിതത്തിൽ ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഒരിക്കൽ അനേകരുടെ മുന്നിൽ വച്ച് ഒരു നൃത്തസംവിധായകൻ ശകാരിച്ച സംഭവം ഓർമിച്ചു. ഒരു പേടിസ്വപ്നമായി മാറിയ തന്റെ ആദ്യ ഫാഷൻ ഷോയുടെ ഓർമ്മകൾ താരം പങ്കുവച്ചു. മറ്റ് 50 മോഡലുകൾക്ക് മുന്നിൽ കൊറിയോഗ്രാഫർ തന്നെ രൂക്ഷമായി ശകാരിച്ചതെന്ന് കൃതി പറഞ്ഞു. താൻ വിമർശനങ്ങളെ അംഗീകരിക്കുന്ന ആളാണ് പക്ഷം അന്ന് കണ്ണീരടക്കാൻ കഴിഞ്ഞിരുന്നില്ലെന്നും നടി പറഞ്ഞു. അത്ര മോശമായ വാക്കുകളാണ് അയാൾ പ്രയോഗിച്ചത്. അന്നയാൾ പെരുമാറിയത് ഓർക്കുമ്പോൾ ഇപ്പോഴും വേദന തോന്നുന്നുവെന്നും കൃതി.
അച്ഛൻ ചാർട്ടേഡ് അക്കൗണ്ടന്റും അമ്മ പ്രൊഫസറുമായ ഒരു കുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും, തന്നെ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ചേരാൻ അനുവദിക്കണമെന്ന് അവരെ ബോധ്യപ്പെടുത്താൻ തനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലെന്ന് നടി പറയുന്നു. എന്നിരുന്നാലും, അവർക്ക് ഒരു നിബന്ധനയുണ്ടായിരുന്നു- ഒരു പ്ലാൻ ബി കൂടി സിനിമയല്ലാതെ കയ്യിൽ വേണം എന്നതായിരുന്നു അത്. അതിനാൽ പലപ്പോഴും പഠിത്തവും ക്ലാസുകളും മുടക്കിയിരുന്നില്ലെന്നും താരം.
Post Your Comments