CinemaLatest News

എന്റെ ഭാര്യ എനിക്ക് എന്നും അഭിമാനം, കുടുംബം തകർക്കാൻ നടക്കുന്നവർ അതറിയുക: പ്രിയതമ നവ്യയെ ചേർത്തു പിടിച്ച് ഭർത്താവ്

നവ്യയെ ചേർത്ത് പിടിക്കുന്ന ഒരു ചിത്രമാണ് ഭർത്താവ് സന്തോഷ് പങ്കുവച്ചത്

 

പരിഹാസങ്ങളും വിമർശന പെരുമഴയും നവ്യ നായർക്ക് നേരേ നടക്കുമ്പോൾ ചേർത്ത് പിടിക്കുകയാണ് കൂട്ടുകാരും വീട്ടുകാരും താരത്തിനെ. സൈബർ ഇടങ്ങളിൽ അടക്കം വൻട്രോളുകളാണ് നടിക്ക് നേരെ നടക്കുന്നത്.

പലരും നടിയെ അപമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടുവരുമ്പോൾ ആക്രമിക്കാൻ വിട്ട് തരില്ലെന്ന ഉറച്ച നിലപാടാണ് ഭർത്താവ് കൈക്കൊണ്ടിരിക്കുന്നത്. എന്റെ അഭിമാനമാണ് എന്റെ ഭാര്യ നവ്യ, അവളെ ആർക്കും തന്നിൽ നിന്ന് പിരിക്കാൻ ആകില്ലെന്നും ഭർത്താവ് വ്യക്തമാക്കി. സഹോദരനും നടിയെ പിന്തുണച്ചിരിക്കുകയാണ്. നവ്യയെ ചേർത്ത് പിടിക്കുന്ന ഒരു ചിത്രമാണ് ഭർത്താവ് സന്തോഷ് പങ്കുവച്ചത്, പഴയ ചിത്രമാണെങ്കിലും ഭാര്യയെ പിന്തുണക്കുന്നു എന്ന് വ്യക്തമാക്കാൻ ഇതൊരെണ്ണം മതി എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.

2010 ൽ ആയിരുന്നു ബിസിനസുകാരനും കോടീശ്വരനുമായ സന്തോഷുമായി നവ്യയുടെ വിവാഹം കഴിഞ്ഞത്. ഒരു വിഐപി വന്നാൽ പോലും താൻ വീട്ടിലേക്ക് ധൈര്യമായി കൊണ്ടുവരും അത്രക്ക് നന്നായി പാചകം ചെയ്യുവാനും എല്ലാം മാനേജ് ചെയ്യുവാനും കഴിവുള്ള വളരെ കാര്യപ്രാപ്തിയുള്ള സ്ത്രീയാണ് നവ്യയെന്നും ഭർത്താവ് പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button