GeneralLatest NewsMollywoodNEWSWOODs

നാഷണൽ അവാർഡ് നേടിയ നടന്മാർ ഭരത് എന്ന് പേരിനുമുമ്പിൽ ചേർത്താൽ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ? ഹരീഷ് പേരടി

ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ തലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം, പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ഭാരതമെന്ന പേര് കേട്ടാൽ അഭിമാനിക്കണമെന്നെഴുതിയ മഹാകവി വള്ളത്തോളിനെയും കാലം സംഘിയാക്കുമോയെന്ന് ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ചോദിക്കുന്നു.

read also:‘അടിമ നാമത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.. ജയ് ഭാരത്’: ഇന്ത്യയുടെ പേരുമാറ്റണമെന്ന ആവശ്യത്തോട് പ്രതികരിച്ച് കങ്കണ

കുറിപ്പ് പൂർണ്ണ രൂപം

ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ”…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..

ഭരത് അവാർഡ് നിർത്തിയതിനുശേഷവും നേഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു…നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ…

വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ… അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..???❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button