പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജയിക്കുമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. യുഡിഎഫിന്റെയൊക്കെ ആളുകള്‍ ബസ് കണക്കെ ഇറങ്ങിവന്നിട്ട് പുതുപ്പള്ളിക്കാരൊക്കെ പൊറുതിമുട്ടി, ആളുകളെ കൊണ്ട് തട്ടിയിട്ട് നടക്കാന്‍ ആവില്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ,
‘യുഡിഎഫിന്റെയൊക്കെ ആളുകള്‍ ബസ് കണക്കെ ഇറങ്ങിവന്നിട്ട് പുതുപ്പള്ളിക്കാരൊക്കെ പൊറുതിമുട്ടി. കതകിന് മുട്ടി മുട്ടി ആരാവന്നത് എന്നറിയാതെ അവര്‍ വിഷമിച്ചു. എവിടെ നിന്നൊക്കെയോ ആളുകള്‍ വന്ന് കതകിന് മുട്ടിമുട്ടി വോട്ട് ചോദിക്കുകയാണ്. നമ്മള് കൂടി ചെന്ന് അവരുടെ കതകില്‍ മുട്ടി ശല്യം ചെയ്യേണ്ടെന്ന് കരുതിയാണ്. അവിടെ പോയിരുന്നു. പറയേണ്ടതൊക്കെ പറഞ്ഞു.
ആര്‍ക്കും എന്നോട് താത്പര്യക്കുറവില്ല. എനിക്ക് ആരോടും താത്പര്യക്കുറവില്ല. പാവപ്പെട്ട ഞാന്‍ ഒരു സൈഡിലൂടെ പോയ്ക്കൊണ്ടിരിക്കുകയാണ്. ആര്‍ക്കും ദേഷ്യവുമില്ല. എന്നോട് ആര്‍ക്കും ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. അത്ഭുതപ്പെട്ടുപോയത് പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോള്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നില്‍ എന്നെ തടഞ്ഞുനിര്‍ത്തി അവിടുത്തെ സുഹൃത്തുക്കള്‍ സ്നേഹം പങ്കുവച്ചു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആളാണ്. കണ്ടതില്‍ ഒത്തിരി സന്തോഷം എന്നുപറയുന്ന അവരുടെ സ്നേഹം ഉണ്ടല്ലോ?. രാഷ്ട്രീയത്തിനും ജാതിമതങ്ങള്‍ക്കും അതീതമായി ജനം എന്നോടുകാണിക്കുന്ന സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ഞാന്‍ സ്വപ്നം കണ്ടത് അതാണ്. അത് സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്’- ഗണേഷ് പറഞ്ഞു
Post Your Comments