Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അർജുൻ അശോകൻ നായകനായെത്തുന്ന ‘തീപ്പൊരി ബെന്നി’: സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിച്ച് രാജേഷ് – ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അർജുൻ അശോകൻ, ജഗദീഷ്, ഷാജു ശ്രീധർ, ഫെമിനാ ജോർജ് എന്നിവർ പോസ്റ്ററിൽ തികച്ചും നാടൻ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. അതു കൊണ്ടു തന്നെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിരിക്കും എന്നു മനസ്റ്റിലാക്കാം.

ഏറെ ശ്രദ്ധിക്കപ്പെട്ട വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, വെള്ളിമൂങ്ങയുടെ സംവിധാന സഹായിയായിരുന്ന രാജേഷും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള രണ്ടു പേരാണ് വട്ടക്കുട്ടായിൽ ചേട്ടായിയും മകൻ ബെന്നിയും, ഇവർ തമ്മിലുള്ള ബന്ധമാണ് ഈ ചിത്രം പറയുന്നത്. ഇടതുപക്ഷ രാഷ്ട്രീയക്കാരനായ അപ്പൻ, രാഷ്ട്രീയത്തെ എതിർക്കുന്ന മകൻ. ഈ വൈരുദ്ധ്രങ്ങൾക്കിടയിലൂടെ വളരുന്ന സംഘർഷങ്ങൾ, ബന്ധങ്ങളുടെ കെട്ടുറപ്പ്, പ്രണയം ഇവ തികച്ചും റിയലിസ്റ്റിക്കായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

എന്റെ ഭാര്യ എനിക്ക് എന്നും അഭിമാനം, കുടുംബം തകർക്കാൻ നടക്കുന്നവർ അതറിയുക: പ്രിയതമ നവ്യയെ ചേർത്തു പിടിച്ച് ഭർത്താവ്
ജഗദീഷും അർജുൻ അശോകനുമാണ് വട്ടക്കുട്ടായിൽ ചേട്ടായിയേയും ബെന്നിയേയും അവതരിപ്പിക്കുന്നത്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഫെമിനാ ജോർജാണ് നായിക. ടിജി രവി, സന്തോഷ് കീഴാറ്റൂർ, പ്രേം പ്രകാശ്, റാഫി, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം – ശ്രീരാഗ് സജി, ഛായാഗ്രഹണം – അജയ് ഫ്രാൻസിസ് ജോർജ്, എഡിറ്റിംഗ്‌ – സൂരജ് ഇഎസ്,
കലാസംവിധാനം – മിഥുൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം – ഫെമിന ജബ്ബാർ, മേക്കപ്പ് – കിരൺ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി, നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്, കോ പ്രൊഡ്യൂസേഴ്സ് – റുവൈസ് ഷെബിൻ, ഷിബുബക്കർ, ഫൈസൽ ബക്കർ,
പ്രൊഡക്ഷൻ മാനേജർ – എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – രാജേഷ് മേനോൻ, നോബിൾ ജേക്കബ് ഏറ്റുമാനൂർ
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഇ കുര്യൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെൻട്രൽപിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button